രാജസ്ഥാനിലെ വിവാഹ ചടങ്ങിൽ പങ്കെടുക്കാനാണ് യുവതിയും ഭർത്താവും വിമാനം ബുക്ക് ചെയ്തത്. പിന്നീട് കുടുംബം നടത്തിയ യാത്രയുടെ ദൃശ്യങ്ങൾ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ചു.

വിവാഹ ചടങ്ങ് വ്യത്യസ്തമായ രീതിയിൽ എങ്ങനെ ആഘോഷിക്കാമെന്നാണ് പലരും ആലോചിക്കുന്നത്. വിവാഹം വ്യത്യസ്തമാക്കാൻ ലക്ഷങ്ങൾ ചെലവാക്കാനും പലരും മടിയ്ക്കാറില്ല. അതിൽ ഡെസ്റ്റിനേഷൻ വെഡ്ഡിങ്ങുകൾക്ക് ഇപ്പോൾ പ്രിയമേറെയാണ്. ചെലവ് കുറച്ച് കൂടിയാലെന്താ എല്ലാവരുമൊന്ന് കണ്ട് വൈറലാകട്ടെ എന്നാണ് പലരും കരുതുന്നത്. അത്തരമൊരു കല്യാണമാണ് ഇപ്പോൾ സോഷ്യൽമീഡിയയിലെ ട്രെൻഡ്. എങ്ങനെ വിവാഹം വ്യത്യസ്തമാക്കാം എന്നാലോചിച്ച് ദമ്പതികൾ ഒടുവിൽ എത്തിയത് ഒരു വിമാനത്തിലേക്കാണ്. വിമാനം മുഴുവൻ ബുക്ക് ചെയ്ത് ബന്ധുക്കളോടൊപ്പം യാത്ര ചെയ്താണ് വിവാഹം അടിപൊളിയാക്കിയത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

രാജസ്ഥാനിലെ വിവാഹ ചടങ്ങിൽ പങ്കെടുക്കാനാണ് യുവതിയും ഭർത്താവും വിമാനം ബുക്ക് ചെയ്തത്. പിന്നീട് കുടുംബം നടത്തിയ യാത്രയുടെ ദൃശ്യങ്ങൾ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ചു. ശ്രേയ ഷാ എന്ന യുവതിയാണ് തന്റെ അക്കൗണ്ടിൽ നിന്ന് വീഡിയോ ഇൻസ്റ്റ​ഗ്രാമിൽ പോസ്റ്റ് ചെയ്തത്. ബന്ധുക്കളോടൊപ്പം വധൂവരന്മാരും വിമാനത്തിൽ ഇവർക്കൊപ്പമാഘോഷിക്കുന്നു. സഹോദരിയുടെ വിവാഹമാണ്, അതുകൊണ്ട് വിമാനം മുഴുവൻ ബുക്ക് ചെയ്യുന്നതെന്നും യുവതി വീഡിയോയിൽ പറയുന്നു.

ഇൻസ്റ്റാഗ്രാമിൽ 10.1 ദശലക്ഷത്തിലധികം പേർ വീഡിയോ കണ്ടു. അതേസമയം, വീഡിയോക്കെതിരെ വിമർശനവും വന്നു. സമ്പന്നത മറ്റുള്ളവരെ കാണിയ്ക്കാനാണ് വീഡിയോ പോസ്റ്റ് ചെയ്തതെന്നും എല്ലാവരും അഭിനയിക്കുകയാണെന്നും ചിലർ കമന്റ് ചെയ്തു. രാജസ്ഥാനിലെ ജയ്‌സാൽമീറിലെ അതിഗംഭീരമായ ഹൽദി ചടങ്ങും ‌യുവതി പിന്നീട് പോസ്റ്റ് ചെയ്തു. 

View post on Instagram