റാ​യ്പു​ർ: ഛത്തീ​സ്ഗ​ഡ് മു​ഖ്യ​മ​ന്ത്രി​യു​ടെ ഹെ​ലി​കോ​പ്റ്റ​റി​ൽ സേവ് ദ ഡേറ്റ് ഫോ​ട്ടോ​ഷൂ​ട്ട് ന​ട​ത്തി​യ​ത് വാർത്തയായതോടെ വിവാ​ദം. സം​സ്ഥാ​ന സ​ർ​ക്കാ​റി​ന്‍റെ ഹെ​ലി​കോ​പ്ട​റാ​യ "എ.​ഡ​ബ്ല്യൂ 109 പ​വ​ർ എ​ലൈ​റ്റി​ൽ' ആ​ണ് ഫോ​ട്ടോ​ഷൂ​ട്ട് ന​ട​ന്ന​ത്. ക​ഴി​ഞ്ഞ​മാ​സം 20നാ​ണ് ചി​ത്രീ​ക​ര​ണം ന​ട​ന്ന​തെ​ങ്കി​ലും ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ഇ​തി​ന്‍റെ ഫോ​ട്ടോ​ക​ൾ പ്ര​ച​രി​ച്ച​ത്. 

അ​തേ​സ​മ​യം, ഫോ​ട്ടോ​ഷൂ​ട്ടി​ന് അ​നു​മ​തി ന​ൽ​കി​യ​യാ​ളെ സ​സ്പെ​ൻ​ഡ് ചെ​യ്തു. സി​വി​ൽ ഏ​വി​യേ​ഷ​ൻ വ​കു​പ്പി​ലെ ഡ്രൈ​വ​റാ​യ യോ​ഗേ​ശ്വ​ർ സാ​യാണ് സ​സ്പെ​ൻ​ഷ​ൻ ന​ട​പ​ടി നേ​രി​ട്ട​ത്. ഇ​യാ​ളു​ടെ സു​ഹൃ​ത്തി​നു​വേ​ണ്ടി​യാ​ണ് ഹെ​ലി​കോ​പ്റ്റ​റി​ൽ പ്രീ​ വെ​ഡിം​ഗ് ഫോ​ട്ടോ​ഷൂ​ട്ട് ന​ട​ത്തി​യ​ത്. സം​ഭ​വ​ത്തി​ൽ ഏ​വി​യേ​ഷ​ൻ വ​കു​പ്പ് അ​ന്വേ​ഷ​ണ​വും പ്ര​ഖ്യാ​പി​ച്ചു. 

സം​സ്ഥാ​ന സ​ർ​ക്കാ​റി​ന്‍റെ ഹെ​ലി​കോ​പ്റ്റ​റി​ൽ പ്രീ​ വെ​ഡിം​ഗ് ഫോ​ട്ടോ​ഷൂ​ട്ട് ന​ട​ന്ന​താ​യി ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​താ​യും ഇ​ത്ത​ര​ത്തി​ൽ വീ​ഴ്ച സം​ഭ​വി​ച്ച​ത് അ​ന്വേ​ഷി​ച്ച് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യ​താ​യും മു​ഖ്യ​മ​ന്ത്രി ഭൂ​പേ​ഷ് ബാ​ഗ​ൽ അ​റി​യി​ച്ചു.