Asianet News MalayalamAsianet News Malayalam

'കൈകള്‍ അടിച്ചുള്ള അഭിനന്ദനമല്ല വേണ്ടത് സുരക്ഷയും സൌകര്യങ്ങളും'; പ്രധാനമന്ത്രിയോട് ആരോഗ്യപ്രവര്‍ത്തകര്‍

കയ്യടികള്‍ അല്ല വേണ്ടത് ആശുപത്രികളില്‍ ആവശ്യത്തിന് സൌകര്യവും രോഗികളുടെ എണ്ണത്തിന് അനുപാതമായി ഡോക്ടര്‍മാരും സുരക്ഷാ മാനദണ്ഡങ്ങളുമാണെന്ന് പ്രധാനമന്ത്രിയോട് ആവശ്യവുമായി നിരവധിപ്പേരാണ് മുന്നോട്ട് വരുന്നത്. ട്വിറ്ററിലാണ് പ്രതികരണങ്ങള്‍. 

covid 19 social media demanding much more than just applause for medical professionals
Author
New Delhi, First Published Mar 22, 2020, 1:06 PM IST

ദില്ലി: ജനതാ കര്‍ഫ്യൂവിന് പിന്നാലെ ആരോഗ്യ പ്രവര്‍ത്തകരെ കൈകള്‍ അടിച്ചും മണി മുഴക്കിയും അഭിനന്ദിക്കണമെന്ന നിര്‍ദേശത്തിന് പിന്നാലെ കയ്യടികള്‍ അല്ല വേണ്ടതെന്ന് ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍. കയ്യടികള്‍ അല്ല വേണ്ടത് ആശുപത്രികളില്‍ ആവശ്യത്തിന് സൌകര്യവും രോഗികളുടെ എണ്ണത്തിന് അനുപാതമായി ഡോക്ടര്‍മാരും സുരക്ഷാ മാനദണ്ഡങ്ങളുമാണെന്ന് പ്രധാനമന്ത്രിയോട് ആവശ്യവുമായി നിരവധിപ്പേരാണ് മുന്നോട്ട് വരുന്നത്. ട്വിറ്ററിലാണ് പ്രതികരണങ്ങള്‍. 

കൊവിഡ് രോഗബാധിതരെ പ്രവേശിപ്പിക്കാന്‍ ആശുപത്രികളിലെ സൌകര്യങ്ങളും എമര്‍ജന്‍സി ബെഡുകളുടെ എണ്ണത്തേക്കുറിച്ചും ചിന്തിക്കണമെന്നും ചിലര്‍ പ്രതികരിക്കുന്നു. മിതമായ സാഹചര്യങ്ങളില്‍ വേണ്ടത്ര പ്രതിരോധ മാര്‍ഗങ്ങള്‍ പോലുമില്ലാതെ ജോലി ചെയ്യുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കുകയാണ് വേണ്ടത്. ഇത്തരം സാഹചര്യങ്ങളില്‍ അവര്‍ക്ക് വേണ്ടി ശബ്ദിക്കാന്‍ പോലും ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കഴിയാറില്ല. കൊറോണ പോലുള്ള വൈറസ് പടരുമ്പോള്‍ ഫുള്‍ ബോഡി സ്യൂട്ടുകളാണ് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വേണ്ടത് . 

 

ഇത് ഉറപ്പാക്കാന്‍ സര്‍ക്കാരിന് സാധിച്ചിട്ടുണ്ടോ? ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് അസുഖം ബാധിച്ചാല്‍ അതിന്‍റെ പ്രത്യാഘാതം വലുതാണെന്നും മറ്റ് ചിലര്‍ ചൂണ്ടിക്കാണിക്കുന്നു. ഇത്തരം ആവശ്യങ്ങള്‍ ആരോഗ്യ മന്ത്രാലയത്തോട് നിരവധി തവണ ആവശ്യപ്പെട്ടിട്ടും നടപടിയില്ല. കൈകള്‍ തട്ടി അഭിനന്ദിച്ചത് കൊണ്ട് മാത്രം കാര്യമില്ലെന്നുും അവര്‍ക്ക് വേണ്ടി ചെയ്യാനുള്ളത് ചെയ്യണമെന്നും നിരവധിയാളുകളാണ് പ്രതികരിക്കുന്നത്. 

Follow Us:
Download App:
  • android
  • ios