കുട്ടികൾ പൊതുവെ കളിപ്പാട്ടങ്ങള്‍, ഇഷ്ടമുള്ള ഭക്ഷണം, യാത്രകൾ എന്നിവയ്ക്കാകും വാശിപിടിക്കാറ്. മക്കളുടെ ആഗ്രഹങ്ങൾ എങ്ങനെയും സാധിച്ചുകൊടുക്കാൻ മാതാപിതാക്കളും തയ്യാറാകും. എന്നാൽ, ഭാര്യയ്ക്ക് വേണ്ടി വാശിപിടിക്കുന്ന കുട്ടിയുടെ വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടിയിരിക്കുന്നത്.

അമ്മയോടാണ്‌ തനിക്ക് ഭാര്യയെ വേണമെന്ന് ഈ വിരുതൻ വാശി പിടിച്ച് കരയുന്നത്. 'അച്ഛനും അപ്പൂപ്പനുമൊക്കെ ഭാര്യയുണ്ടാല്ലോ. അതുകൊണ്ട് എനിക്കും വേണം ഭാര്യയെ. എനിക്ക് ഇശ്ടവാ ഭാര്യയെ'എന്നിങ്ങനെയാണ് കുട്ടിയുടെ പിടിവാശി. ഒന്നല്ല പലവട്ടമാണ് തനിക്ക് ഭാര്യയെ വേണമെന്ന് ഈ വിരുതൻ ആവശ്യപ്പെടുന്നത്. ഇടയ്ക്ക് തന്റെ ഭാര്യ ഏതാണെന്ന് അന്വേഷിക്കുകയും ചെയ്യുന്നുണ്ട്. 

"

ഒടുവിൽ അമ്മ മാർക്കറ്റിൽ നിന്ന് ഒന്ന് വാങ്ങി നൽകാമെന്ന് പറഞ്ഞ് അവനെ ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും മാർക്കറ്റിൽ മീൻ മാത്രമേ കിട്ടു ഭാര്യയെ കിട്ടില്ലെന്ന് കുട്ടി പറയുന്നു. ഒടുവിൽ അച്ഛൻ വരുമ്പോൾ ഭാര്യയെ തപ്പിയെടുത്ത് തരാമെന്ന് അമ്മ പറയുന്നതും വീഡിയോയിൽ കേൾക്കാം. എന്തായാലും കുഞ്ഞ് മിടുക്കന്റെ വീഡിയോ ഇതിനകം വൈറലായി കഴി‍ഞ്ഞു.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യു