ബെംഗളൂരു: കര്‍ണാടകയില്‍ പ്രളയജലമിറങ്ങിയപ്പോള്‍ വീടിന്‍റെ മേല്‍ക്കൂരക്ക് മുകളില്‍ കൂറ്റന്‍ മുതല. ബെല്‍ഗം പ്രദേശത്തെ വീടിന് മുകളില്‍ വിശ്രമിക്കുന്ന മുതലയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് ട്വിറ്ററിലൂടെ വീഡിയോ പങ്കുവെച്ചത്. പ്രളയം സാരമായി ബാധിച്ച ബെല്‍ഗമിലെ റായ്ബഗില്‍ മേല്‍ക്കൂരയോളം മുങ്ങിയ വീടിന് മുകളിലാണ് മുതലയെ കണ്ടത്.