മൂഹമാധ്യമങ്ങളില്‍ രസകരവും കൗതുകം നിറഞ്ഞതുമായ നിരവധി വീഡിയോകളാണ് ഓരോ ദിവസവും പ്രത്യക്ഷപ്പെടാറുള്ളത്. മനുഷ്യർ മാത്രമല്ല പക്ഷിമൃ​ഗാദികളുമൊക്കെ ഇത്തരത്തിൽ കൗതുകങ്ങൾ സൃഷ്ടിച്ച് സൈബർ ലോകത്ത് താരമായിട്ടുണ്ട്. ചില പഴക്കമുള്ള വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വീണ്ടും നിറയാറുണ്ട്. അത്തരത്തിലൊരു കാക്കയുടെ വീഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്.

കഴിഞ്ഞ വർഷം സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ട ഈ വീഡിയോ ആരോ റീപോസ്റ്റ് ചെയ്തതോടെയാണ് വീണ്ടും വൈറലാകുന്നത്. ഒരു കാക്കയും മീൻകച്ചവടക്കാരനുമാണ് വീഡിയോയിലെ താരങ്ങൾ. ‘അയല മീൻ തരാമെങ്കിൽ മതി, വേറെ ഒന്നും വേണ്ട‘എന്ന  നിലപാടെടുത്ത വാശിക്കാരനായ കാക്കയാണ് സൈബർ ലോകത്ത് ചിരി നിറയ്ക്കുന്നത്.

"

മീൻ കച്ചവടക്കാരന്റെ അടുത്തെത്തിയ കാക്കയുടെ നോട്ടം അയലയിലേക്കാണ്. കച്ചവടക്കാരൻ കാക്കയുടെ ശ്രദ്ധതിരിക്കാൻ പല തവണ മത്തി മീൻ കൊടുക്കുന്നുണ്ട്. എന്നാല്‍ കാക്കയ്ക്ക് അതൊന്നും വേണ്ട. കക്ഷിക്ക് അയല തന്നെ വേണം. ഒടുവിൽ കാക്കയുടെ വാശിക്ക് മുന്നില്‍ മീന്‍കച്ചവടക്കാരന്‍ താഴ്ന്ന് കൊടുത്തു. നല്ലൊരു അയല തന്നെ അദ്ദേഹം കാക്കയ്ക്ക് നല്‍കുകയും ചെയ്തു. 

എന്തായാലും സാമൂഹ്യമാധ്യമങ്ങള്‍ വീണ്ടും ഏറ്റെടുത്തിരിക്കുകയാണ് ഈ മീന്‍കച്ചവടക്കാരനെയും വാശിക്കാരനായ കാക്കയെയും.