ബോളീവുഡിന്‍റെ പ്രിയതാരമാണ് റണ്‍വീര്‍ സിംഗ്.  താരത്തിന്‍റെ ഫാഷന്‍ സെന്‍സും കുസൃതികളും എന്നും ആരാധകര്‍ക്ക്  പ്രിയപ്പെട്ടതാണ്. സൂപ്പര്‍ നായിക ദീപിക പദുക്കോണുമായുള്ള പ്രണയവും വിവാഹവുമെല്ലാം താരത്തിന്‍റെ കരിയറിനെ തന്നെ മാറ്റിമറിച്ചു. കഴിഞ്ഞ ദിവസം താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഒരു ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റ്. 

കൊമ്പന്‍ പല്ലുകള്‍ വെച്ചുള്ള കുട്ടിക്കാലത്തെ ഒരു ഡെവിള്‍ ലുക്ക് ചിത്രമാണ് താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. വലിയ രണ്ടു പല്ലുകളുമായി ആരെയോ ഭയപ്പെടുത്തുന്ന രീതിയിലുള്ളതാണ് ചിത്രം. സ്വതസിദ്ധമായ കുസൃതികള്‍ കൊണ്ട് എല്ലാവരോയും കൈയ്യിലെടുക്കുന്ന താരം കുട്ടിക്കാലത്തും ഇങ്ങനെ തന്നെയായിരുന്നുവല്ലേ എന്നാണ് ആരാധകരുടെ ചോദ്യം. ഏതായാലും താരത്തിന്‍റെ ഡെവിള്‍ ലുക്ക് സോഷ്യല്‍ മീഡിയയില്‍ ഹിറ്റാണ്. 

 
 
 
 
 
 
 
 
 
 
 
 
 

😈

A post shared by Ranveer Singh (@ranveersingh) on Sep 24, 2019 at 3:00pm PDT