ക്ലാസെടുക്കുന്ന  സമയത്ത് മറ്റ് സുഹൃത്തുക്കള്‍ക്കൊപ്പം  ഇരിക്കുന്ന പെണ്‍കുട്ടി,  ഇരുന്ന് ഉറക്കം തൂങ്ങുകയും  ഒടുവില്‍ നിലത്ത് വീഴുമ്പോള്‍ ചാടിയെഴുന്നേറ്റ് മൊബൈല്‍ നോക്കി നിഷ്കളങ്കമായി ചിരിക്കുന്നതുമാണ് വീഡിയോയില്‍ ഏറെ രസകരം 

ക്ലാസിലിരുന്ന് ഉറങ്ങാത്തവരായി ആരുമുണ്ടാകില്ല. ഉറങ്ങി നിലത്തു വീണാലുള്ള അവസ്ഥ ഒന്നാലോചിച്ചു നോക്കു. ഒരു കൊച്ചു പെണ്‍കുട്ടിയുടെ അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റാകുന്നത്. 

 ക്ലാസെടുക്കുന്ന സമയത്ത് മറ്റ് സുഹൃത്തുക്കള്‍ക്കൊപ്പം ഇരിക്കുന്ന പെണ്‍കുട്ടി, ഇരുന്ന് ഉറക്കം തൂങ്ങുകയും ഒടുവില്‍ നിലത്ത് വീഴുമ്പോള്‍ ചാടിയെഴുന്നേറ്റ് മൊബൈല്‍ നോക്കി നിഷ്കളങ്കമായി ചിരിക്കുന്നതുമാണ് വീഡിയോയില്‍ ഏറെ രസകരം . 

ആരോ മൊബൈലില്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ആരാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്നോ, ഉറങ്ങുന്ന പെണ്‍കുട്ടി ആരാണെന്നോ കണ്ടെത്തിയട്ടില്ല. സോഷ്യല്‍ മീഡിയയില്‍ വൈറലായ വീഡിയോ കാണാം