നര്‍ജി എന്നൊക്കെപ്പറ‍ഞ്ഞാല്‍ ഇതാണ്. യുവാക്കളെ വെല്ലുന്ന കിടിലന്‍ 'ഗര്‍ബ' ഗാന്‍സ് പെര്‍ഫോമന്‍സുമായി ഒരു മുത്തശ്ശി. സല്‍സ-കഥക് ഡാന്‍സറായ ദേവേഷ് മിര്‍ചന്ദാനിയാണ് വീഡിയോ പുറത്തുവിട്ടത്. നവരാത്രി ആഘോഷവുമായി ബന്ധപ്പെട്ട 'ഗര്‍ബ'  നൃത്തത്തിന് ചുവടുകള്‍വെക്കുകയാണ് മുത്തശ്ശി.

ഇതിന്‍റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയിയില്‍ വൈറല്‍. യുവാക്കളുടെ ഒരു ഗ്രൂപ്പിന് ഒപ്പമാണ് വളരെ ഉല്ലാസത്തോടെ മുത്തശ്ശിയും ചുവടുകള്‍ വെക്കുന്നത്. കണ്ടു നില്‍ക്കുന്നവര്‍ മുത്തശ്ശിയെ പ്രോത്സാഹിപ്പിക്കുന്നതും ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണ്. എന്നാല്‍ ഇവരുടെ പേരോ മറ്റ് വിവരങ്ങളോ ഇതുവരേയും ലഭ്യമല്ല. 

വീഡിയോ കാണാം.