കാക്കി വേഷത്തിലാണ് ഡാന്‍സ് എന്നതാണ് പ്രത്യേകത. ദില്ലിയിലെ സൗത്ത് വെസ്റ്റ് പൊലീസ് സംഘടിപ്പിച്ച 'സുനോ സഹേലി' എന്ന പരിപാടിക്കിടയിലായിരുന്നു ഒരു കൂട്ടം വനിതാ പൊലീസുകാര്‍ അരങ്ങുതകര്‍ത്തത്. 'തേരി ആഖ്യാ കാ യോ കാജല്‍' എന്ന ഗാനത്തിനൊപ്പമുള്ള ഇവരുടെ ചുവടുകള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്

ദില്ലി: പൊലീസ് എന്ന് കേള്‍ക്കുമ്പോള്‍ തന്നെ കാര്‍ക്കശ്യ സ്വഭാവത്തില്‍ നിയമ പരിപാലനം നടത്തുന്നവരെയാകും ഏവര്‍ക്കും ഓര്‍മ്മ വരിക. ജനങ്ങളോട് വളരെ സ്നേഹത്തോടെ പെരുമാറാനായി ജനമൈത്രി പൊലീസ് സ്റ്റേഷനുകളും കുറവല്ല. എത്രയൊക്കെ ജനമൈത്രി ആയാലും പൊലീസിനെകണ്ടാല്‍ ഭയപ്പെടുന്നവരാണ് പലരും. വനിതാ പൊലീസിന്‍റെ കാര്യവും മറിച്ചല്ല. കുറ്റവാളികളെ കയ്യില്‍ കിട്ടിയാല്‍ എങ്ങനെ പെരുമാറണമെന്ന് അവര്‍ക്ക് നന്നായി അറിയാം.

എന്നാല്‍ ലാത്തി വീശാനും തോക്കെടുക്കാനും മാത്രമല്ല നന്നായി ഡാന്‍സ് കളിച്ച് കയ്യടി നേടാനും അറിയാമെന്ന് തെളിയിച്ചിരിക്കുകയാണ് ഒരു കൂട്ടം വനിതാ പൊലീസുകാര്‍. കാക്കി വേഷത്തിലാണ് ഡാന്‍സ് എന്നതാണ് പ്രത്യേകത. ദില്ലിയിലെ സൗത്ത് വെസ്റ്റ് പൊലീസ് സംഘടിപ്പിച്ച 'സുനോ സഹേലി' എന്ന പരിപാടിക്കിടയിലായിരുന്നു ഒരു കൂട്ടം വനിതാ പൊലീസുകാര്‍ അരങ്ങുതകര്‍ത്തത്. 'തേരി ആഖ്യാ കാ യോ കാജല്‍' എന്ന ഗാനത്തിനൊപ്പമുള്ള ഇവരുടെ ചുവടുകള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

Scroll to load tweet…