കൊവിഡ് മഹാമാരിക്കാലത്തും ക്രിസ്മസ് ആഘോഷം സമ്മാനങ്ങളുടേതാണ്. ക്രിസ്മസ് സമ്മാനം കിട്ടിയ സന്തോഷത്തിൽ നൃത്തം ചെയ്യുന്ന ഡെലിവറി ബോയിയുടെ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കൊറിയറുമായെത്തിയതും വീടിന് മുന്നിൽ ഇത് നിങ്ങൾക്കുള്ള സമ്മാനം എന്നെഴുതിയ ബോർഡിന് താഴെ ബിസ്കറ്റുകളും മിഠായികളും വെള്ളവും കണ്ട ഇയാൾ സന്തോഷത്തോടെ നൃത്തം ചെയ്യുന്നതാണ് വീഡിയോ. 

യുണൈറ്റഡ് പാർസൽ സർവ്വീസിലെ ജീവനക്കാരനായ മിമി ചന്ദ്ലെർ ആണ് നൃത്തം ചെയ്യുന്നത്. മിസ്സിസ്സിപ്പിയിലെ ജാക്സൺ സിറ്റിയിലാണ് സംഭവം. ഡോർബെൽ ക്യാമറയിലാണ് മിമിയുടെഡാൻസിന്റെ ദൃശ്യങ്ങൾ പതിഞ്ഞത്. ഡാൻസിന് ശേഷം ക്യാമറയിൽ നോക്കി ഇയാൾ നന്ദിയും അറിയിച്ചു.