Asianet News MalayalamAsianet News Malayalam

'നിൽക്ക്, ആരതിയുഴിഞ്ഞിട്ട് പോകാം'; ലോക്ക് ഡൗൺ ലംഘിച്ചവരോട് താനെ പൊലീസ്; വീഡിയോ

കൊവിഡ് 19 വ്യാപകമാകുന്ന സാഹചര്യത്തിൽ ലോക്ക് ഡൗൺ നിയമങ്ങൾ ലംഘിച്ച് പുറത്തിറങ്ങുന്നിന്റെ ദൂഷ്യവശങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് മറ്റൊരു പൊലീസ് ഉദ്യോ​ഗസ്ഥൻ.
 

different video of thane police
Author
Thane, First Published Apr 21, 2020, 2:48 PM IST

താനെ: ലോക്ക് ഡൗൺ നിർദ്ദേശങ്ങൾ പാലിക്കാതെ പുറത്തിറങ്ങുന്നവരെ ആരതിയുഴിഞ്ഞ് സ്വീകരിക്കുകയാണ് താനെ പൊലീസ്. ലോക്ക് ഡൗൺ ലംഘിച്ച് പ്രഭാതസവാരിക്കിറങ്ങിയവർക്ക് മുന്നിലാണ് ആരതിയുമായി പൊലീസ് എത്തിയത്. നാണിപ്പിച്ച് ബോധവത്കരിക്കുക എന്ന വ്യത്യസ്ത നയമാണ് പൊലീസ് നിയമലംഘകർക്കെതിരെ സ്വീകരിച്ചിരിക്കുന്നത്. വനിതാ ഉദ്യോ​ഗസ്ഥ മാസ്ക് ധരിച്ച്, ഓരോരുത്തരുടെയും സമീപം എത്തി ആരതിയുഴിയുന്നത് വീഡിയോ ദൃശ്യങ്ങളിൽ കാണാൻ സാധിക്കും. ഒപ്പം മറ്റൊരു പൊലീസ് ഉദ്യോ​ഗസ്ഥൻ കൈയടിച്ച് പാടുകയും ചെയ്യുന്നുണ്ട്. കൊവിഡ് 19 വ്യാപകമാകുന്ന സാഹചര്യത്തിൽ ലോക്ക് ഡൗൺ നിയമങ്ങൾ ലംഘിച്ച് പുറത്തിറങ്ങുന്നിന്റെ ദൂഷ്യവശങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് മറ്റൊരു പൊലീസ് ഉദ്യോ​ഗസ്ഥൻ.

എഎൻഐയാണ് ട്വിറ്ററിൽ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. 82000 പേരാണ് ഇതുവരെ വീഡിയോ കണ്ടിരിക്കുന്നത്. 4000 ലൈക്കും ലഭിച്ചിട്ടുണ്ട്. വളരെ വ്യത്യസ്തമായ നടപടി എന്നാണ് മിക്ക ട്വിറ്റർ ഉപഭോക്താക്കളും വീഡിയോയ്ക്ക് പ്രതികരണമറിയിച്ചിരിക്കുന്നത്. മെയ് 3 വരെ രാജ്യത്ത് കർശനമായ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. നിയമങ്ങൾ ലംഘിച്ച് ജനങ്ങൾ പുറത്തിറങ്ങരുതെന്ന് കർശന നിർദ്ദേശം നൽകിയിരിക്കുകയാണ്. 


 

Follow Us:
Download App:
  • android
  • ios