മൂഹമാധ്യമങ്ങൾ താരം​ഗമായതോടെ രസകരവും കൗതുകം നിറഞ്ഞതുമായ നിരവധി വീഡിയോകളാണ് ഓരോ ദിവസവും പ്രത്യക്ഷപ്പെടാറുള്ളത്. മനുഷ്യർ മാത്രമല്ല പക്ഷിമൃ​ഗാദികളുമൊക്കെ ഇത്തരത്തിൽ കൗതുകങ്ങൾ സൃഷ്ടിച്ച് സൈബർ ലോകത്ത് താരമായിട്ടുണ്ട്. അത്തരത്തിലൊരു നായയുടെ വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്.

പത്ത് അടിയോളം ഉയരമുള്ള ഗേറ്റ് ചാടിക്കടക്കുന്ന നായയുടെ ദൃശ്യങ്ങളാണിത്. അതിവിദഗ്ധമായി ചുവടുകള്‍ പിഴയ്ക്കാതെ നായ ഗേറ്റ് കടന്ന് അപ്പുറത്തെത്തുന്നത് വീഡിയോയിൽ കാണാം. തായ്‌ലന്‍ഡില്‍ നിന്നുള്ളതാണ് ഈ ദൃശ്യങ്ങള്‍. 

തായ്‌ലന്‍ഡിലുള്ളതാണെങ്കിലും ഭാഷയുടേയും ദേശത്തിന്റെയുമെല്ലാം അതിര്‍വരമ്പുകള്‍ ഭേദിച്ചുകൊണ്ട് ദൃശ്യങ്ങള്‍ നിരവധിപ്പേരാണ് പങ്കുവയ്ക്കുന്നത്. ഉയരമുള്ള ഗേറ്റിലൂടെ ചവിട്ടിക്കയറി ഗേറ്റിന്റെ വിടവിലൂടെ മറുവശത്തേക്ക് ചാടിക്കടക്കുകയാണ് ഈ നായ. എന്തായാലും നായയുടെ മിടുക്കിനെയും സാമര്‍ത്ഥ്യത്തെയും പ്രശംസിച്ചുകൊണ്ട് നിരവധി പേരാണ് രം​ഗത്തെത്തിയത്.