ഉടമ ചെയ്യുന്നതെല്ലാം അനുകരിക്കാന്‍ മിടുക്കരാണ് വളര്‍ത്തുനായകള്‍. ഉടമ ഹാര്‍മോണിയം ഉപയോഗിച്ച് പാട്ടുപാടുമ്പോള്‍ കൂടെ പാടുന്ന നായയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ കൂട്ടച്ചിരിക്ക് കാരണമായിരിക്കുകയാണ്. തേരി മേരി കഹാനി എന്ന ഗാനമാണ് ഉടമ പാടുന്നത്. ഒപ്പം നായയും പാടുന്നതാണ് ചിരി പടര്‍ത്തുന്നത്. 

സുബിന്‍ ഖാന്‍ എന്നയാളാണ് ഫേസ്ബുക്കിലൂടെ വീ‍ഡിയോ പങ്കുവച്ചിരിക്കുന്നത്. ജനുവരി 13ന് പങ്കുവച്ച വീഡിയോ ഇരുപത് ലക്ഷത്തിലേറെ പേര്‍ കണ്ടുകഴിഞ്ഞു. ബാഘ എന്ന ഈ വളര്‍ത്തുനായയെ റോക്ക് സ്റ്റാറെന്നാണ് ഫേസ്ബുക്കില്‍ ഇപ്പോള്‍ ആളുകള്‍ വിശേഷിപ്പിക്കുന്നത്.