മൃ​ഗങ്ങളെ ഇണക്കിയും ട്രെയിൻ ചെയ്തും വള‍ർത്തിയെടുക്കുന്ന മനുഷ്യന് തിരിച്ച് അവരിൽ നിന്ന് തന്നെ പുതിയ പാഠങ്ങൾ പഠിക്കേണ്ടി വന്നാലോ! അത്തരമൊരു അനുഭവമാണ് ഇപ്പോൾ ട്വിറ്ററിൽ വൈറലാകുന്നത്. 

കാറിൽ നിന്ന് റോഡിലേക്ക് മാലിന്യം എറിയുമ്പോൾ ഓടി വന്ന് അതെടുത്ത് തിരിച്ച് കാറിലേക്ക് തന്നെ ഇടുന്ന നായയുടെ വീഡിയോ ആണ് അത്. ഈ നായ മനുഷ്യനെ പഠിപ്പിക്കുകയാണ്, ശുചിത്വത്തിന്റെ പാഠമെന്നാണ് സോഷ്യൽ മീഡിയ ഒന്നടങ്കം പറയുന്നത്. 

സുധാ രാമൻ ഐഎഫ്എസ് ആണ് വീഡിയോ പങ്കുവച്ചത്. ഇത്തരത്തിലൊരു ശീലം നായയെ പഠിപ്പിച്ച് അതിന്റെ ഉടമയെയും ട്വിറ്റററ്റികൾ അഭിനന്ദിക്കുന്നു.