തിരുവനന്തപുരം: പ്രായത്തെ വകവയ്ക്കാതെ അതിശയിപ്പിക്കുന്ന എനര്‍ജിയില്‍ ചുവട് വച്ച് ഡാന്‍സിങ് അമ്മൂമ്മ. @adamakbar05 എന്ന ടിക് ടോക് അക്കൗണ്ടിലൂടെയാണ് ഈ അമ്മൂമ്മയുടെ ഗംഭീര പ്രകനങ്ങള്‍. നൃത്തത്തിന് വേഷം ചട്ടയും മുണ്ടായാലും ട്രൗസറും ടീഷര്‍ട്ടായാലും അമ്മൂമ്മ തകര്‍ത്ത് നൃത്തം ചെയ്യും. 

"

വയസ്സായി ഇനി വെറുതെ ഇരിക്കാം എന്ന് ചിന്തിക്കുന്നവര്‍ ഈ അമ്മൂമ്മയെ കണ്ടുപഠിക്കാനാണ് സൈബര്‍ ലോകം പറയുന്നത്. അമ്മൂമ്മ ഉഡായിപ്പാണെന്നും മേക്കപ്പാണെന്നും സംശയം ഉയര്‍ത്തിയവര്‍ക്കും അമ്മൂമ്മ ടിക് ടോകിലൂടെ തന്നെ മറുപടി നല്‍കുന്നുണ്ട്. 

ട്രെന്‍ഡിനനുസരിച്ച് ചെയ്യുന്ന വിഡിയോകൾ തരംഗമായതോടെ ഡാന്‍സിങ് അമ്മൂമ്മ ടിക് ടോകില്‍ താരമായി. ഇപ്പോൾ നിരവധി ആരാധകരാണ് ഡാന്‍സിങ് അമ്മൂമ്മയെ ഫോളോ ചെയ്യുന്നത്.