നഖം വേട്ടാന്‍ പിടിച്ചിരുത്തിയിരിക്കുകയാണ് കഥാനായകനെ. ആള്‍ക്ക് അത് തീരെ ഇഷ്ടമില്ലെന്ന് ഛേഷ്ടകള്‍ കണ്ടാലറിയാം...
ഈ വര്‍ഷത്തെ മികച്ച നടനുള്ള ഓസ്കാറിന് വേണ്ടി ഇനി ആരും മത്സരിക്കേണ്ടിവരില്ല, അത് ഈ നായക്കുട്ടിക്കുള്ളതാണ്. സോഷ്യല്‍മിഡിയ ഇപ്പോള്‍ ഒന്നടങ്കം പറയുന്നത് ഇങ്ങനെയാണ്. അത്രയ്ക്കാണ് ഈ നായക്കുട്ടിയുടെ കുസൃതികള്‍.
നഖം വേട്ടാന്‍ പിടിച്ചിരുത്തിയിരിക്കുകയാണ് കഥാനായകനെ. ആള്‍ക്ക് അത് തീരെ ഇഷ്ടമില്ലെന്ന് ഛേഷ്ടകള്‍ കണ്ടാലറിയാം. നഖം വെട്ടാന്‍ നെയില്‍ കട്ടര്‍ എടുത്തതും ദേ കിടക്കുന്നു നായക്കുട്ടി താഴെ. ഒറ്റബോധം കെടലായിരുന്നു. നഖം വെട്ടാതിരിക്കാന്‍ നായക്കുട്ടി കാണിച്ച അടവ് ഇന്‍റര്‍നെറ്റില്‍ തരംഗമായിരിക്കുകയാണ്. 60 ലക്ഷത്തോളം പേരാണ് വീഡിയോ ഇതുവരെ കണ്ടത്.
