ദയയാണ് മനുഷ്യത്വത്തിന്റെ അടിസ്ഥാനമെന്ന് വ്യക്തമാക്കുകയാണ് ഇന്റര്‍നെറ്റിനെ ഹൃദ്യമാക്കുന്ന ഈ വീഡിയോ. ദാഹിച്ചുവലഞ്ഞ നായയ്ക്ക് വെള്ളം നല്‍കുന്ന വൃദ്ധന്റെ വീഡിയോയാണ് ഇപ്പോള്‍ ട്വിറ്റര്‍ ഏറ്റെടുത്തിരിക്കുന്നത്. തെരുവിലെ ഒരു പൈപ്പില്‍ നിന്ന് കൈക്കുമ്പിളില്‍ വെള്ളം ശേഖരിച്ച് പതിയെ നടന്നെത്തിയാണ് ഈ മനുഷ്യന്‍ നായയ്ക്ക് വെള്ളം നല്‍കുന്നത്.

വീണ്ടും വീണ്ടും ഇയാള്‍ ഇത് ആവര്‍ത്തിക്കുകയും നായ എതിര്‍ക്കാതെ വെള്ളം കുടിക്കുകയും ചെയ്യുന്നുണ്ട്. ഫോറസ്റ്റ് ഓഫീസറായ സുശാന്ത് നന്ദയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഇതാണ് മനുഷ്യത്വമെന്നാണ് വീഡിയോയ്ക്ക് പലരും കമന്റ് ചെയ്തിരിക്കുന്നത്.