ബാല്യകാലത്ത ഏറ്റവും മനോഹരമായ ഓര്‍മ്മ മുത്തച്ഛനും മുത്തശ്ശിക്കുമൊപ്പം ചിലവഴിച്ച നിമിഷങ്ങളാകും അല്ലേ! അവധിക്കാലം സമ്പന്നമാകുന്നത് ആ ഓര്‍മ്മകളാലാകും. ഇത്തവണ ലോക്ക്ഡൗണ്‍ കൂടിയായതോടെ മുതിര്‍ന്നവരും പുറത്തുപോകാതായതോടെ കുട്ടികള്‍ക്ക് അവരൊപ്പം ചിലവഴിക്കാന്‍ സമയം ധാരാളം ലഭിച്ചു കാണും. അവര്‍ക്കൊപ്പം കളിക്കാനും കഥ കേള്‍ക്കാനുമുള്ള അവസരം കൂടിയാകും ഇത്. അത്തരമൊരു നിമിഷമാണ് ഇപ്പോള്‍ വൈറലാകുന്നത്. പേരക്കുട്ടിക്കൊപ്പം 'കൊത്തങ്കല്ല്' കളിക്കുന്ന മുത്തശ്ശി. അവര്‍ ആസ്വദിച്ച് കളിക്കുന്ന വീഡിയോ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍ മീഡിയ. 

ചെറിയ കല്ലുകള്‍കൊണ്ടുള്ള കളിയാണിത്. കല്ലുകൊണ്ടുള്ള മുത്തശ്ശിയുടെ അനായാസമായുള്ള കളിയില്‍ അമ്പരന്നിരിക്കുകയാണ് കുട്ടികള്‍. 'ന്തുകൊണ്ട് കുട്ടികള്‍ അവരുടെ മുത്തശ്ശനും മുത്തശ്ശിക്കുമൊപ്പവും സമയം ചെലവഴിക്കണം' എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.