ലിപൂണ്ട് കാണ്ടാമൃഗത്തെയും കുഞ്ഞിനെയും ഓടിച്ചിട്ട് ആക്രമിക്കുന്ന കാട്ടാനയുടെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.സൗത്ത് ആഫ്രിക്കയിലെ ക്രൂഗർ നാഷണൽ പാർക്കില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍. കുഞ്ഞിനെ കാട്ടാന  ആക്രമിക്കുന്നത് തടയാന്‍ ശ്രമിക്കുന്ന  കാണ്ടാമൃഗത്തെയും ഒടുവില്‍ പിടിച്ച് നില്‍ക്കാന്‍ സാധിക്കാതെ നിസ്സഹായയായി കുഞ്ഞിനൊപ്പം തിരിച്ച് ഓടുന്നതുമാണ് ദൃശ്യങ്ങളില്‍ 

ഒരു തടാകത്തിന്‍റെ കരയാണ് ദൃശ്യങ്ങളില്‍ ആദ്യം കാണുക. കാണ്ടാമൃഗവും കുട്ടിയും തടാകക്കരയിൽ വിശ്രമിക്കുമ്പോള്‍ രണ്ട് ആനകൾ തടാകത്തിന് അരികിലേക്ക് എത്തുന്നു. കാണ്ടാമൃഗത്തെയും കുഞ്ഞിനെയും കണ്ട ആന അവര്‍ക്കെതിരെ തിരിഞ്ഞ്  തടാകക്കരയിൽ നിൽക്കുന്ന കാണ്ടാമൃഗത്തെയും കുഞ്ഞിനെയും ആക്രമിക്കുകയായിരുന്നു. 

ആനയില്‍ നിന്നും കുഞ്ഞിനെ രക്ഷിക്കാനായി കാണ്ടാമൃഗം രണ്ടും കല്‍പ്പിച്ച് ആനയ്ക്ക് നേരെ തിരിയുന്നതും കൊമ്പുപയോഗിച്ച് ആനയുടെ ആക്രമണത്തെ പ്രതിരോധിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. ഇരുവര്‍ക്കും ഇടയില്‍പെട്ട് കാണ്ടാമൃഗത്തിന്‍റെ കുഞ്ഞിന് പരിക്കുപറ്റി. ആനയുടെ ആക്രമണത്തില്‍ പിടിച്ചു നില്‍ക്കാന്‍ സാധിക്കാതെ ഒടുവില്‍ ഓടി രക്ഷപ്പെടുന്ന കാണ്ടാമൃഗത്തെയും കുഞ്ഞിനെയും പിന്നാലെ ഓടുന്ന ആനയെയും ദൃശ്യങ്ങളില്‍ വ്യക്തമാണ്.