പാളത്തിനപ്പുറമെത്താനായി നടക്കുന്നതിന് ഇടയിലാണ് അടഞ്ഞ നിലയിലുള്ള ഗേറ്റ് ആന ശ്രദ്ധിക്കുന്നത്. തുമ്പിക്കൈ കൊണ്ട് പൊക്കിമാറ്റാന്‍ ശ്രമിച്ച് നടക്കാതെ വന്നതിനെ തുടര്‍ന്ന് ചെറുതായി ഉയര്‍ത്തി അതിനടിയിലൂടെ തല കടത്തിയ ശേഷം പൊങ്ങിയാണ് ആന ഗേറ്റ് തുറക്കുന്നത്. 

പാളം മുറിച്ച് കടക്കാന്‍ ട്രെയിന്‍ കാത്ത് നില്‍ക്കാതെ ഗേറ്റ് പൊക്കിയുയര്‍ത്താന്‍ ശ്രമിക്കുന്ന കാട്ടാനയുടെ ദൃശ്യങ്ങള്‍ വൈറലാവുന്നു. ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വ്വീസ് ഉദ്യോഗസ്ഥന്‍ സുശാന്ത് നന്ദ പങ്കു വച്ച വീഡിയോയാണ് കുറഞ്ഞ സമയത്തിനുള്ളില്‍ വൈറലായിരിക്കുന്നത്. 

"

ഒരുമിനിറ്റും ഏഴുസെക്കന്‍റും ദൈര്‍ഘ്യമുള്ളതാണ് വീഡിയോ. പാളത്തിനപ്പുറമെത്താനായി നടക്കുന്നതിന് ഇടയിലാണ് അടഞ്ഞ നിലയിലുള്ള ഗേറ്റ് ആന ശ്രദ്ധിക്കുന്നത്. തുമ്പിക്കൈ കൊണ്ട് പൊക്കിമാറ്റാന്‍ ശ്രമിച്ച് നടക്കാതെ വന്നതിനെ തുടര്‍ന്ന് ചെറുതായി ഉയര്‍ത്തി അതിനടിയിലൂടെ തല കടത്തിയ ശേഷം പൊങ്ങിയാണ് ആന ഗേറ്റ് തുറക്കുന്നത്. ഒരു സൈഡിലെ ഗേറ്റ് മറിടന്ന് ചെയ്യുമ്പോഴാണ് മറുവശത്തെ ഗേറ്റ് ആന കാണുന്നത്. പിന്നെ മടിച്ചില്ല ഗേറ്റിന് മുകളിലൂടെ കടന്ന് പോയി കാട്ടാന. 

Scroll to load tweet…

അതേസമയം ആന കടന്നുപോകുമ്പോള്‍ ട്രെയിന്‍ വന്നാല്‍ ഉണ്ടാകാവുന്ന സംഭവങ്ങളെക്കുറിച്ചാണ് വീഡിയോയെക്കുറിച്ച് മിക്കയാളുകളും പ്രതികരിക്കുന്നത്. വീഡിയോ പഴയതാണെന്നും ഏറെ പേര്‍ പ്രതികരിക്കുന്നുണ്ട്. എന്നാല്‍ വീഡിയോ എടുത്ത്ത് എവിടെ നിന്നാണെന്നോ, ഏത് സമയത്താണെന്നോ സുശാന്ത് നന്ദ വിശദമാക്കുന്നില്ല.