ലണ്ടന്‍: മേഘങ്ങള്‍ക്കിടയില്‍ നിന്നും അപ്രതീക്ഷിത എന്‍ട്രിയുമായി ഒരു ലാന്‍റിംഗ്.  എമിറേറ്റ്‌സ് എയര്‍ലൈന്‍സ് ബുധനാഴ്ച പുറത്തുവിട്ട ട്വീറ്റിലാണ് മേഘങ്ങള്‍ക്കിടയില്‍ നിന്നും പ്രത്യക്ഷപ്പെടുന്ന വിമാനത്തിന്റെ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഇത് സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ലണ്ടനിലെ ഗാറ്റ്‌വിക് വിമാനത്താവളത്തില്‍ ലാന്‍ഡിംഗിനു തൊട്ടുമുന്‍പുള്ള ദൃശ്യമാണിത്. മേഘത്തിനിടയില്‍ നിന്നും ഊളിയിട്ടുവരുന്ന എ380 വിമാനമാണ് കൗതുകം സൃഷ്ടിച്ചത്. പത്ത് സെക്കന്‍ഡ് മാത്രം ദൈര്‍ഘ്യമുള്ള ഈ വീഡിയോ ഇതിനകം ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്.