36 സെക്കന്‍റ് വീഡിയോയില്‍ ഗാന്ധി രാഷ്ട്രപിതാവാണെന്നും ഹിംസയെ എതിര്‍ത്തിരുന്നുവെന്നും അവര്‍ പറയുന്നുണ്ട്. 

സാധാരണയായി ഉപയോഗിക്കാറില്ലാത്ത ഇംഗ്ലീഷ് പദങ്ങള്‍ ഉപയോഗിച്ച് ആളുകളെ ഡിക്ഷ്ണറിയെടുപ്പിക്കുന്നതാണ് വിനോദമെന്നാണ് കോണ്‍ഗ്രസ് എം പി ശശി തരൂരിനെക്കുറിച്ചുള്ള ട്രോളുകളിലൊന്ന്. എങ്കിലും ഇംഗ്ലീഷ് സംസാരിക്കുന്നതിനെക്കുറിച്ച് പറ‍ഞ്ഞാല്‍ മലയാളികള്‍ ആദ്യം ഓര്‍ക്കുക കോണ്‍ഗ്രസ് എം പി ശശി തരൂരിനെ തന്നെയായിരിക്കും.

എന്നാല്‍ തരൂരിനോട് മത്സരിക്കാന്‍ ഒരാളുണ്ടെന്നാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ അവകാശപ്പെടുന്നത്. മഹാത്മാഗാന്ധിയെക്കുറിച്ച് ഇംഗ്ലീഷില്‍ സംസാരിക്കുന്ന ഒരു വൃദ്ധയുടെ വീ‍ഡിയോഏറ്റെടുത്താണ് സോഷ്യല്‍ മീഡിയ തരൂരിന് ശക്തയായ എതിരാളി എന്ന് വിശേഷിപ്പിച്ചിരിക്കുന്നത്.

Scroll to load tweet…

ഭഗ്‍വാനി ദേവി എന്ന വൃദ്ധയാണ് ഗാന്ധിയെക്കുറിച്ച് ഇംഗ്ലീഷില്‍ സംസാരിക്കുന്നത്. ഇതിന്‍റെ വീഡിയോ ഐപിഎസ് ഓഫീസറായ അരുണ്‍ ബോത്ര ട്വിറ്ററില്‍ പങ്കുവയ്ക്കുകയായിരുന്നു. രാജസ്ഥാനിലെ ജുന്ജുനു സ്വദേശിയാണ് ഇവരെന്ന് ട്വിറ്ററിലെ ചിലര്‍ തിരിച്ചറിഞ്ഞു. 36 സെക്കന്‍റ് വീഡിയോയില്‍ ഗാന്ധി രാഷ്ട്രപിതാവാണെന്നും ഹിംസയെ എതിര്‍ത്തിരുന്നുവെന്നും അവര്‍ പറയുന്നുണ്ട്.