Asianet News MalayalamAsianet News Malayalam

മോദി എത്തുന്ന 'മാന്‍ വെര്‍സസ് വൈല്‍ഡ്' നിര്‍ണ്ണായക രംഗങ്ങള്‍ പുറത്ത് -വീഡിയോ

ലോകത്തിലെ ഏറ്റവും ജനപ്രീയ സര്‍വെവ് പരമ്പരയായ  മാന്‍ വെര്‍സസ് വൈല്‍ഡ് 2006ലാണ് ആരംഭിച്ചത്. 

Exclusive Sneak Peek Man VS Wild with Bear Grylls and PM Modi  Discovery India
Author
Jim Corbett National Park, First Published Aug 9, 2019, 5:27 PM IST

ദില്ലി: ഡിസ്കവറി ചാനലിലെ പ്രശസ്തമായ ഷോ മാന്‍ വെര്‍സസ് വൈല്‍ഡില്‍ അതിഥിയായി പ്രധാനമന്ത്രി നരേന്ദ്രമോദി എത്തുന്ന എപ്പിസോഡ് ആഗസ്റ്റ് 12 വൈകീട്ട് 9 മണിക്ക് പ്രക്ഷേപണം ചെയ്യാനിരിക്കെ സ്നീക്ക് പീക്ക് രംഗങ്ങള്‍ പുറത്തുവിട്ടു. ലോക പ്രശസ്ത പരിസ്ഥിതി പരിപാടിയായ മാന്‍ വെര്‍സസ് വൈല്‍ഡ് അവതരിപ്പിക്കുന്നത് ബെയര്‍ ഗ്രിയില്‍സ് ആണ്. 

ലോകത്തിലെ ഏറ്റവും ജനപ്രിയ സര്‍വെവ് പരമ്പരയായ  മാന്‍ വെര്‍സസ് വൈല്‍ഡ് 2006ലാണ് ആരംഭിച്ചത്. പരിസ്ഥിതി സംരക്ഷണം മുഖ്യ തീം ആക്കിയുള്ള ഇതിന്‍റെ എപ്പിസോഡുകള്‍ ഒറ്റയ്ക്ക് ഒരു മനുഷ്യന്‍ പ്രകൃതിയെ അറിയാന്‍ നടത്തുന്ന യാത്രകളാണ്. ഇത്തവണ ഉത്തരാഖണ്ഡിലെ ജിം കോര്‍ബറ്റ് വന്യജീവി സങ്കേതത്തില്‍ ബെയര്‍ ഗ്രിയില്‍സ് പ്രധാനമന്ത്രി മോദിയെ കാണുന്നതാണ് എപ്പിസോഡിന്‍റെ തീം.

Follow Us:
Download App:
  • android
  • ios