പെണ്‍കടുവയെ ആണ്‍കടുവ കൊലപ്പെടുത്തുന്നത് അപൂര്‍വ സംഭവാണെന്നും സജ്ജന്‍ഗഢില്‍ ആദ്യ സംഭവമാണെന്നും അധികൃതര്‍ പറഞ്ഞു.
ഉദയ്പൂര്‍: ഉദയ്പൂരിലെ സജ്ജന്‍ഗഢ് സുവോളജിക്കല്‍ പാര്‍ക്കില്‍ സഞ്ചാരികള്‍ നോക്കിനില്‍ക്കെ പെണ്‍കടുവയെ ആണ്‍കടുവ കൊലപ്പെടുത്തി. സുവോളജിക്കല്‍ പാര്‍ക്കിലെ പ്രധാന ആകര്‍ഷണമായ 13 വയസ്സുകാരി ദാമിനിയാണ് ചത്തത്. കുമാര്‍ എന്ന ആണ്‍കടുവയാണ് പെണ്‍കടുവയെ ആക്രമിച്ച് കൊന്നത്. പെണ്‍കടുവക്കെതിരെ നേരത്തെയും ആക്രമണമുണ്ടായ പശ്ചാത്തലത്തില്‍ വെവ്വേറെ കൂട്ടിലായിരുന്നു താമസിപ്പിച്ചത്. വ്യാഴാഴ്ച വൈകുന്നേരമായിരുന്നു സംഭവം.
എന്നാല്‍ പെണ്‍കടുവയുടെ കൂട്ടിലേക്ക് കയറിയ ആണ്‍കടുവ ആക്രമിക്കുകയായിരുന്നു. ശക്തനായ ആണ്‍കടുവ മിനിറ്റുകള്‍ക്കുള്ളില്‍ പെണ്‍കടുവയുടെ കഥ കഴിച്ചു. പെണ്‍കടുവയെ ആണ്‍കടുവ കൊലപ്പെടുത്തുന്നത് അപൂര്‍വ സംഭവാണെന്നും സജ്ജന്‍ഗഢില്‍ ആദ്യ സംഭവമാണെന്നും അധികൃതര്‍ പറഞ്ഞു. സംഭവത്തില്‍ കെയര്‍ടേക്കര്‍മാര്‍ക്കെതിരെ നടപടിയുണ്ടായേക്കും. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
