പുറത്തുപോയി തിരിച്ചുവന്ന ഓസ്‌ട്രേലിയക്കാരനായ വീട്ടുടമ ഒന്ന് ഞെട്ടി. പോകുമ്പോഴുണ്ടായിരുന്നതുപോലെയല്ല, ഇപ്പോള്‍ തന്റെ വീട്. അടുക്കളയുടെ മേല്‍ക്കൂര തകര്‍ന്നിരിക്കുന്നു. ഇത് മാത്രമല്ല, വീടുതകര്‍ത്തവരെ കണ്ടാണ് അയാള്‍ ശരിക്കും ഞെട്ടിയത്, രണ്ട് ഭീമന്‍ പാമ്പുകള്‍!

ക്വീന്‍സ്ലാന്റിലെ ലസെയ്‌സ് ക്രീക്കിലാണ് ഇയാളുടെ വീട്. ''മഴയൊന്നും ഉണ്ടായിട്ടില്ല, അതുകൊണ്ടുതന്നെ എങ്ങനെയാണ് ഇത് സംഭവിച്ചതെന്ന് തിരയുകയായിരുന്നു. '' വീട്ടുടമ ഡേവിഡ് ടൈറ്റ് പറഞ്ഞു. 

രണ്ട് കുറ്റവാളികളെ അയാള്‍ കണ്ടെത്തി. രണ്ട് വിഷമില്ലാത്ത ഭീമന്‍ പാമ്പുകളാണ് കാരണക്കാര്‍. 2.8 മീറ്ററാണ് ഇവയുടെ നീളം. 45 കിലോഗ്രാം ഭാരമുണ്ട് ഇവയ്ക്ക്. പാമ്പിനെ പിടികൂടുന്ന സ്റ്റീവന്‍ ബ്രൗണ്‍ എത്തിയാണ് പാമ്പിനെ പിടികൂടുന്നത്. പെണ്‍ പാമ്പിനുവേണ്ടി പോരടിക്കുന്ന രണ്ട് ആണ്‍ പാമ്പുകളാണ് ഇവയെന്ന് കരുതുന്നുവെന്ന് സ്റ്റീവന്‍ ബ്രൗണ്‍ പറഞ്ഞു.