ചൈനയില്‍ തേളുകളെ പൊരിച്ച് ഫ്രൈയാക്കുന്ന വീഡിയോയുമായി ഫിറോസ് ചുട്ടിപ്പാറ.
തന്റെ പുതിയ കുക്കിങ് വീഡിയോയിൽ കാണികളെ ഞെട്ടിച്ച് ഫിറോസ് ചുട്ടിപ്പാറ. തേളുകളെ പൊരിച്ചെടുത്ത് ഫ്രൈ ആക്കിയാണ് ഇത്തവണ ചുട്ടിപ്പാറ ആരാധകരെ ഞെട്ടിച്ചത്. ഇന്ത്യയിൽ തേളുകളെ ഭക്ഷിക്കുന്നത് നിയമവിധേയമല്ലാത്തതിനാൽ ചൈനയിലെത്തിയാണ് ഫിറോസ് തേൾ ഫ്രൈ തയ്യാറാക്കിയത്. ആയിരത്തിലധികം തേളുകളെയാണ് ഒറ്റയടിക്ക് ഫ്രൈ ചെയ്തതെടുത്തത്. കുറച്ച് ദിവസം മുമ്പാണ് ഫിറോസും സുഹൃത്തുക്കളും കുക്കിങ് പരീക്ഷണത്തിനായി ചൈനയിലേക്ക് പറന്നത്.
ജീവനുള്ള നിരവധി തേളിൻ കുഞ്ഞുങ്ങളെ വെളിച്ചെണ്ണയിൽ വറുത്തെടുത്ത് പിന്നീട് ഇഞ്ചി, വെളുത്തുള്ളി, മുളക്, ഭക്ഷ്യയോഗ്യമായ പുല്ല്, മസാല എന്നിവ ചേർത്താണ് തേൾ ഫ്രൈ തയ്യാറാക്കിയത്. ചൈനയിൽ സ്‌നാക്‌സ് ആയാണ് തേൾ ഫ്രൈ ഉപയോഗിക്കുന്നതെന്നും അദ്ദേഹം പറയുന്നു. ഇന്ത്യയിൽ അനുവദനീയമല്ലാത്ത വിഭവങ്ങൾ തയ്യാറാക്കാൻ വിദേശത്തേക്ക് പോയിരുന്നു. മുതല, പാമ്പ് തുടങ്ങിയവയെ ഗ്രിൽ ചെയ്യുന്ന വീഡിയോകളും ഫിറോസ് ചെയ്തിരുന്നു.


