Asianet News MalayalamAsianet News Malayalam

മാസ്ക് ധരിക്കില്ലെന്ന് രണ്ട് യാത്രക്കാര്‍; വിമാനത്തില്‍ സംഘര്‍ഷം- വീഡിയോ

വൈറലാകുന്ന വീഡിയോ ക്ലിപ്പിലെ ദൃശ്യങ്ങള്‍ പ്രകാരം ഷര്‍ട്ട് പോലും ഇടാത്ത ഒരു വ്യക്തി മറ്റൊരു വ്യക്തിയുമായി തല്ല് കൂടുന്നത് കാണാം. 

Fistfight On Airline After Two Passengers Refuse To Wear Masks
Author
Amsterdam, First Published Aug 5, 2020, 10:05 AM IST

അംസ്റ്റര്‍ഡാം: രണ്ട് യാത്രക്കാരന്‍ മാസ്ക് ധരിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് വിമാനത്തിനുള്ളില്‍ സംഘര്‍ഷം. അംസ്റ്റര്‍ഡാമില്‍ നിന്നും ലിബ്സയിലേക്ക് പോകുന്ന വിമാനത്തിലാണ് സംഭവം അരങ്ങേറിയത്. ഇതിന്‍റെ വീഡിയോ ഓണ്‍ലൈനില്‍ വൈറലാകുകയാണ്. 

വൈറലാകുന്ന വീഡിയോ ക്ലിപ്പിലെ ദൃശ്യങ്ങള്‍ പ്രകാരം ഷര്‍ട്ട് പോലും ഇടാത്ത ഒരു വ്യക്തി മറ്റൊരു വ്യക്തിയുമായി തല്ല് കൂടുന്നത് കാണാം. കുട്ടികള്‍ അടക്കം വിമാനത്തിലുണ്ടെന്ന് മറ്റൊരാള്‍ വിളിച്ചു പറയുന്നതും കേള്‍ക്കാം. അടുത്ത ക്ലിപ്പില്‍ ഷര്‍ട്ടിടാത്തയാളെ മറ്റ് യാത്രക്കാര്‍ വിമാനത്തിന്‍റെ തറയോട് ചേര്‍ത്ത് ബന്ധനത്തിലാക്കിയത് കാണാം. ഇയാളുടെ മൂക്കില്‍ നിന്നും രക്തം വരുന്നുണ്ട്.

വീഡിയോ ആദ്യം പ്രത്യക്ഷപ്പെട്ട മിഷിഗണ്‍ ക്ലബ് എന്ന ഇന്‍സ്റ്റഗ്രാം അക്കൌണ്ടിന്‍റെ ഡിസ്ക്രിപ്ഷന്‍ പ്രകാരം സംഘര്‍ഷം സൃഷ്ടിച്ചയാളുകള്‍ ബ്രിട്ടീഷുകാരാണ് എന്ന് പറയുന്നു. ഇവര്‍ മദ്യം കഴിച്ചിരുന്നതായും പറയുന്നു. ഇവരെ പിന്നീട് അറസ്റ്റ് ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്.

 
 
 
 
 
 
 
 
 
 
 
 
 

Knokken bij @klm ! Exclusieve video @michighclub 🎧 Dronken Britse passagier - hij dronk flessen Grey Goose wodka - zorgt voor onveilige situatie op vlucht naar Ibiza. Hij en een vriend daagden andere passagiers uit tijdens de vlucht en weigerden mondkapjes te dragen 🏖✈️😷 2 arrestaties. Panic and violent brawl! Unruly British passenger on board KLM flight to Ibiza, he had been drinking Grey Goose @greygoose vodka. They refused to wear facemasks and their behavior towards other passengers was hostile. 2 arrests were made. #klm #Royaldutchairlines #airlines #airline #passenger #coronavirus #COVID19 #COVID #incident #aviation #fight #fighting #unrulypassenger #facemask #avgeek #aviation #aviationdaily

A post shared by The Mic High Club (@michighclub) on Aug 2, 2020 at 12:27am PDT

അതേ സമയം യാത്രക്കാര്‍ക്ക് മാസ്കുകള്‍ നിര്‍ബന്ധമാണ് എന്നാണ് വിമാന കമ്പനിയുടെ നിയമം എന്നാണ് സംഭവത്തില്‍ പ്രതികരിച്ച കെഎല്‍എം വിമാന കമ്പനി അറിയിച്ചത്. യാത്രക്കാര്‍ തന്നെ അവരുടെ മുഖാവരണങ്ങള്‍ യാത്രയ്ക്കായി കൊണ്ടുവരണമെന്നും കമ്പനി പറയുന്നു.

Follow Us:
Download App:
  • android
  • ios