മൂഹമാധ്യമങ്ങൾ വ്യാപകമായതിന് പിന്നാലെ രസകരവും കൗതുകകരവുമായ നിരവധി വീഡിയോകളാണ് ഓരോ നിമിഷവും പ്രത്യക്ഷപ്പെടുന്നത്. ചിലപ്പോൾ ഇത്തരം വീഡിയോകൾ സമൂഹമാധ്യമ ഉപയോക്താക്കളെ അമ്പരപ്പിക്കാറുണ്ട്. അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോൾ കയ്യടി നേടിയിരിക്കുന്നത്. 

നാല് യുവാക്കളാണ് ഈ വീഡിയോയിലെ താരങ്ങൾ. സ്കേറ്റ്സ് ധരിച്ച് കൊണ്ട് സ്‌കിപ്പിംഗ് ചെയ്ത് ഗിന്നസ് റെക്കോർഡിൽ ഇടം നേടിയ സോറവാർ സിംഗും സുഹൃത്തുക്കളുമാണ് എല്ലാവരേയും അമ്പരപ്പിച്ചിരിക്കുന്നത്. രണ്ടു പേരുടെ തലയിലിരുന്നാണ് മറ്റ് രണ്ട് പേർ ആദ്യം സ്‌കിപ്പിംഗ് ചെയ്യുന്നത്. പിന്നീട്,​ അത് തലകുത്തി മറിഞ്ഞും,​ ചാടിത്തുള്ളിയും,​ അങ്ങനെ പല തരത്തിലുള്ള സ്‌കിപ്പിംഗുകൾ വീഡിയോയിൽ കാണാം. തങ്ങൾ ചെയ്തത് പിരമിഡ് വീൽ ഫ്രീ സ്റ്റൈൽ ജംമ്പ് റോപ്പെന്നാണ് സോർവീർ വിശദീകരിക്കുന്നത്.

ആറ് വർഷത്തെ നിരന്തരമായ പ്രയത്നത്തിന് ശേഷമാണ് സോറവാറിനും കൂട്ടാളികൾക്കും ഇത് സാധ്യമായത്. ഇതുവരെ 17000ത്തിലധികം പേരാണ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ഈ വീഡിയോ കണ്ടത്. എന്തായാലും നാൽവർ സംഘത്തെ അഭിനന്ദിച്ചുകൊണ്ട് നിരവധി പേരാണ് രം​ഗത്തെത്തുന്നത്.