വിവാഹശേഷം വധുവരന്മാരെ കൊണ്ടുപോകുന്ന യാത്രകള്‍ പലപ്പോഴും സമൂഹമാധ്യമങ്ങളില്‍ വൈറലാവാറുണ്ട്. അത്തരത്തില്‍ ഘോഷയാത്രയില്‍ അഭ്യാസം കാണിച്ച യുവാവിന് പിണഞ്ഞ അമളിയാണ് സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്. 

ആഡംബരക്കാറില്‍ കല്യാണ ചെക്കനേയും പെണ്ണിനേയും കൊണ്ടുവരുന്നതിന് ഇടയിലാണ് ചെറിയൊരു അഭ്യാസം കാണിക്കണമെന്ന് സുഹൃത്തിന് തോന്നിയത്. പക്ഷേ അഭ്യാസത്തിനൊടുവില്‍ ബൈക്ക് സമീപത്തെ വയലിലും സുഹൃത്ത് ചെറിയ പരിക്കോടെ റോഡ് സൈഡിലും ഇരിക്കേണ്ടി വന്നെന്ന് മാത്രം. മുന്‍ചക്രങ്ങളില്‍ ഉയര്‍ത്താനുള്ള യുവാവിന്‍റെ ശ്രമം പാളിയതോടെയാണ് സംഭവം. 

"

നിയന്ത്രണം വിട്ട് പാഞ്ഞ് വന്ന വാഹനം വഴിയരികില്‍ ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നവരുടെ മേല്‍ പതിക്കാതെ വയലില്‍ വീണത് മൂലം ഒഴിവായത് വന്‍ദുരന്തം. എന്തായാലും വന്‍ അപകടത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട യുവാവിനോട് കല്യാണ ചെക്കന്‍റെ ചോദ്യത്തിനാണ് സമൂഹമാധ്യമങ്ങള്‍ കയ്യടിക്കുന്നത്. വല്ല കാര്യവുമുണ്ടായിരുന്നോന്ന്?