സകരവും കൗതുകം നിറഞ്ഞതുമായ നിരവധി വീഡിയോകളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിലൂടെ ഓരോ ദിവസവും പ്രത്യക്ഷപ്പെടാറുണ്ട്. മനുഷ്യർക്കൊപ്പം പക്ഷിമൃ​ഗാദികളും കൗതുകങ്ങൾ സൃഷ്ടിച്ച് താരങ്ങളാകാറുണ്ട്. അത്തരത്തിലൊരു വീ‍ഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.

കുഞ്ഞിനെ ഊഞ്ഞാലാട്ടുന്ന നായയുടെ വീഡിയോ ആണിത്. മഞ്ഞ നിറത്തിലുള്ള ഉടുപ്പിട്ടാണ് ഊഞ്ഞാലിൽ കുഞ്ഞ് ഇരിക്കുന്നത്. പുറകിലായി നിൽക്കുന്ന നായ കരുതലോടെ കുഞ്ഞിനെ ഊഞ്ഞാലാട്ടുന്നത് വീഡിയോയിൽ കാണാം. 

സമീപത്ത് നിന്ന ആരോ ആണ് സംഭവം മൊബൈലിൽ പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്. വീഡിയോയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് ഇതിനോടകം രം​ഗത്തെത്തിയിരിക്കുന്നത്. നായയുടെ നഖം കൊണ്ട് കുട്ടിക്ക് എന്തെങ്കിലും പറ്റിയാലുള്ള ആശങ്കയും ചിലർ പങ്കുവയ്ക്കുന്നുണ്ട്. എന്തായാലും കൗതുകം നിറഞ്ഞ ഈ കാഴ്ചയാണിപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമായിരിക്കുന്നത്.
 

"