വിവാഹവീഡിയോകള്‍ക്കിടെ സംഭവിക്കുന്ന രസകരമായ സംഭവങ്ങളുടെ വീഡിയോകള്‍ സമൂഹമാധ്യമങ്ങള്‍ പലപ്പോഴും ഏറ്റെടുക്കാറുണ്ട്. ഏതാനും ദിവസങ്ങളായി വൈറലാണ് വധുവിന്റെയും വരന്റെയും അടുത്ത് വികൃതി കാട്ടുന്ന കുരങ്ങിന്‍റെ വീഡിയോ. 

വിവാഹ വീഡിയോ ഷൂട്ടിനിടെ മതിലില്‍ ഇരുന്ന കുരങ്ങന്‍ വധുവിന്‍റെ തലയിലെ പൂമാലയില്‍ കുരങ്ങന്‍ കണ്ണുവച്ചാല്‍ വരന്‍ എന്തുചെയ്യും? കുരങ്ങന്‍റെ കയ്യില്‍ പൂമാല കിട്ടിയാല്‍ എങ്ങനെയുണ്ടാവുമെന്നതിന്‍റെ തെളിവായി വീഡിയോ. വിവാഹവീഡിയോ എടുക്കാനെത്തിയ വധുവിന്‍റെ തലയിലെ മുല്ലപ്പൂമാലയില്‍ കുരങ്ങന്‍ പിടുത്തമിട്ടു. അതില്‍ നിന്ന് പൂ പറിച്ച് തിന്നാനും തുടങ്ങിയതോടെ എന്ത് ചെയ്യണമെന്നറിയാതെ വധുവരന്മാര്‍ അല്‍പ നേരം നിന്നു. 

പതിയെ മുന്നോട്ട് മാറാന്‍ നോക്കിയതോടെ കുരങ്ങന്‍ ഒന്നുകൂടെ ശക്തമായി മാലയില്‍ പിടിച്ചു. ഇതോടെ മാലയുടെ ഒരു കഷ്ണം പൊട്ടിച്ച് നല്‍കി വരന്‍ വധുവിനെ രക്ഷിച്ചു. സമൂഹമാധ്യമങ്ങളില്‍ വീഡിയോ വൈറലാവാന്‍ അധികനേരം വേണ്ടി വന്നില്ലെന്ന് പ്രത്യേകം പറയേണ്ടല്ലോ.