കൊറോണവൈറസ് ലോക രാജ്യങ്ങളില്‍ പടരുമ്പോള്‍ തങ്ങളുടെ ദുരവസ്ഥയെ വരച്ചുകാട്ടി ഫലസ്തീന്‍ പൗരന്മാരുടെ ബ്ലാക്ക് ഹ്യൂമര്‍ ലോകശ്രദ്ധ പിടിച്ചുപറ്റുകയാണ്. 

ഗാസ: ലോകമാകെ ഭീതിയിലാക്കി കൊറോണവൈറസ് ബാധ പടരുമ്പോള്‍ ഗാസയാണ് ഏറ്റവും സുരക്ഷിതമായ സ്ഥലമെന്ന ബ്ലാക്ക് ഹ്യൂമറുമായി ഗാസ നിവാസികള്‍. കൊറോണക്കെതിരെ ലോകത്തെ ഏറ്റവും സുരക്ഷിതമായ സ്ഥലമെന്നാണ് ഇവര്‍ പറയുന്നത്. ഗാസക്കാരുടെ വാദം സോഷ്യല്‍മീഡിയയില്‍ നിറഞ്ഞിരിക്കുകയാണ്. 

Scroll to load tweet…

വര്‍ഷങ്ങളായി ഗാസയിലേക്ക് പ്രവേശനം നിഷേധിച്ചതും അവിടെ നിന്ന് പുറത്ത് പോകാന്‍ കഴിയാത്തതുമായ അവസ്ഥയെ കളിയാക്കിയാണ് കൊറോണക്കെതിരെ ലോകത്തേറ്റവും സുരക്ഷയുള്ള സ്ഥലമെന്ന് ഗാസയെ പറയുന്നത്. മോണ്‍സെര്‍ റജാബ് എന്നയാള്‍ ഫേസ്ബുക്കിലെഴുതുന്നു. 'ദൈവാനുഗ്രഹത്താല്‍ കൊറോണവൈറസിന് ഗാസയിലെത്താന്‍ കടുത്ത പ്രയാസമാണ്. കാരണം കഴിഞ്ഞ 14 വര്‍ഷമായി ഗാസ ഏകാന്തവാസത്തിലാണ്'. ഇസ്രായേല്‍ ഗാസക്ക് 2006 മുതല്‍ ഏര്‍പ്പെടുത്തിയ ഉപരോധം സൂചിപ്പിച്ചാണ് ഫേസ്ബുക്ക് പോസ്റ്റ്.

പിന്നീട് സമാനമായ അഭിപ്രായവുമായി നൂറുകണക്കിന് പേര്‍ രംഗത്തെത്തി. 'ഗാസക്കാരെ ഭീഷണിപ്പെടുത്തരുതെന്ന് ബെഞ്ചമിന് നെതന്യാഹുവിനോട് പറയൂ, കാരണം കൊറോണവൈറസിന് പോലും അതിന് സാധിച്ചിട്ടില്ല'-മറ്റൊരാള്‍ കുറിച്ചു. 'നാല് യുദ്ധങ്ങള്‍, വിഷവാതകങ്ങള്‍, ബോംബുകള്‍..ഇത്രയൊക്കെയുണ്ടായിട്ടും കഴിഞ്ഞ നാല് വര്‍ഷമായി ഞങ്ങള്‍ക്ക് ഒന്നും സംഭവിച്ചിട്ടില്ല. കൊറോണക്കും ഞങ്ങളെ ഒന്നും ചെയ്യാന്‍ സാധിക്കില്ലെന്ന് വേറൊരാള്‍.

ചോക്ലേറ്റ് നിറച്ച കൊറോണ എന്ന് പേരുള്ള ബിസ്കറ്റ് ഗാസയില്‍ പ്രസിദ്ധമാണെന്ന പ്രlത്യേകതയുമുണ്ട്. ബോംബുകൊണ്ടും യുദ്ധം കൊണ്ടും മരിക്കാത്ത നമ്മള്‍ ഈ ചോക്ലേറ്റ് ക്രീം കൊണ്ട് മരിക്കുമോ എന്ന് ചിലര്‍ ചോദിക്കുന്നു. 
കൊറോണവൈറസ് ലോക രാജ്യങ്ങളില്‍ പടരുമ്പോള്‍ തങ്ങളുടെ ദുരവസ്ഥയെ വരച്ചുകാട്ടി ഫലസ്തീന്‍ പൗരന്മാരുടെ ബ്ലാക്ക് ഹ്യൂമര്‍ ലോകശ്രദ്ധ പിടിച്ചുപറ്റുകയാണ്. 

Scroll to load tweet…