തിരികെ സീറ്റിലെത്തിയപ്പോഴാണ് മാസ്ക് മുഖത്തില്ലെന്ന് ഏഞ്ചല മെര്‍ക്കല്‍ തിരിച്ചറിയുന്നത്. ഞെട്ടലോടെ പ്രസംഗിച്ച ടേബിളിലേക്ക് ഓടിച്ചെന്ന് മാസ്ക് എടുത്ത് മുഖത്തണിയുന്നതാണ് ദൃശ്യത്തിലുള്ളത്. 

ജനിതക വ്യതിയാനം സംഭവിച്ച കൊവിഡ് വൈറസുകള്‍ വ്യാപകമാവുമ്പോള്‍ പ്രതിരോധ മാര്‍ഗം മുന്‍കരുതല്‍ തന്നെയാണെന്ന് വ്യക്തമാക്കുന്ന വീഡിയോ ട്വിറ്ററില്‍ വൈറലാവുന്നു. പ്രസംഗ സമയത്ത് അഴിച്ച് വച്ച മാസ്ക് സീറ്റിലേക്ക് പോവുന്നതിന് ഇടയില്‍ മറന്നുപോയ ജര്‍മ്മന്‍ ചാന്‍സലര്‍ ഏഞ്ചല മെര്‍ക്കലിന്‍റേതാണ് ദൃശ്യങ്ങള്‍. തിരികെ സീറ്റിലെത്തിയപ്പോഴാണ് മാസ്ക് മുഖത്തില്ലെന്ന് ഏഞ്ചല മെര്‍ക്കല്‍ തിരിച്ചറിയുന്നത്. ഞെട്ടലോടെ പ്രസംഗിച്ച ടേബിളിലേക്ക് ഓടിച്ചെന്ന് മാസ്ക് എടുത്ത് മുഖത്തണിയുന്നതാണ് ദൃശ്യത്തിലുള്ളത്. ടേബിളിലേക്ക് ഓടുന്നതിന് ഇടയില്‍ ഏഞ്ചല മെര്‍ക്കലിന്റെ മുഖത്ത് ഞെട്ടലും വീഡിയോയില്‍ ദൃശ്യമാണ്. റോയിട്ടേഴ്സാണ് ജര്‍മ്മന്‍ പാര്‍ലമെന്‍റില്‍ നിന്നുള്ള ഈ ദൃശ്യങ്ങള്‍ പുറത്ത് വിട്ടത്. 

Scroll to load tweet…