ബൈക്കില്‍ യാത്ര ചെയ്യുന്നയാള്‍ക്ക് കടന്നുപോകാന്‍ വഴിയില്‍നിന്ന് ഒഴിഞ്ഞുമാറി പെണ്‍സിംഹവും രണ്ട് കുട്ടികളും. രാജ്യസഭാംഗം പരിമള്‍ നത്വാനിയാണ് വീഡിയോ പങ്കുവച്ചത്. മനുഷ്യനും മൃഗവും തമ്മിലുള്ള വൈര്യത്തെക്കുറിച്ച് ചര്‍ച്ചകള്‍ സംഘടിപ്പിക്കുന്ന കാലഘട്ടത്തില്‍ ആളുകള്‍ക്ക് അത്ഭുതമാവുകയാണ് വീഡിയോ. ഗിര്‍ നാഷണല്‍ പാര്‍ക്കില്‍ നിന്നുള്ളതാണ് വീഡിയോ. 

പെണ്‍ സിംഹ് മണ്ണ് റോഡിലൂടെ രണ്ട് സിംഹക്കുട്ടികള്‍ക്കൊപ്പം നടന്നുവരുന്നതാണ് വീഡിയോ. കുറച്ച് സമയം കഴിയുമ്പോള്‍ ഒരു കര്‍ഷകന്‍ ബൈക്കിലൂടെ വരുന്നതും കാണാം. സിംഹത്തെ കണ്ട് കര്‍ഷകന്‍ വാഹനം നിര്‍ത്തി. സിംഹവും കുട്ടികളും രോഡില്‍ നിന്ന് ഉടന്‍ തന്നെ മാറി നടക്കുകയും കര്‍ഷകന്‍ വാഹനവുമായി പോകുകയും ചെയ്തു. 

"