മൂഹമാധ്യമങ്ങൾ തരം​ഗമായതോടെ രസകരവും കൗതുകം നിറഞ്ഞതുമായ നിരവധി വീഡിയോകളാണ് ഓരോ ദിവസവും പ്രത്യക്ഷപ്പെടാറുള്ളത്. ചിലപ്പോൾ ഈ വീഡിയോകൾ മറ്റുള്ളവർക്ക് മാതൃക ആകാറുമുണ്ട്. അത്തരത്തിലൊരു വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ കയ്യടി നേടിയിരിക്കുന്നത്.

തനിക്ക് ലഭിച്ച ആഹാരത്തിന്റെ ഒരു പങ്ക് നായക്കുട്ടിക്ക് കൊടുക്കുന്ന പെൺകുട്ടിയാണ് വീഡിയോയിലെ താരം. ബന്ധുക്കൾക്കൊപ്പം പുറത്തിരുന്ന് ഭക്ഷണം കഴിക്കുകയാണ് ഈ കൊച്ചുമിടുക്കി. ഇതിനിടയിലാണ് ഒരു തെരുവുനായ കുട്ടിയുടെ ശ്രദ്ധയിൽപ്പെടുന്നത്. ഉടൻ തന്നെ ഒപ്പം ഉള്ളവർ അറിയാതെ തെരുവുനായക്ക് ഭക്ഷണം പങ്കുവയ്ക്കുന്നത് വീ‍ഡിയോയിൽ കാണാം.

ഒപ്പമുള്ളവർ അറിയാതെ വളരെ വിദഗ്ധമായാണ് കുട്ടി നായയെ അടുത്തേക്ക് വിളിച്ചത്. ആരും കാണുന്നില്ലെന്ന് ഉറപ്പ് വരുത്തിയ ശേഷം പലപ്രാവശ്യം ഭക്ഷണം എറിഞ്ഞ് കൊടുക്കുന്നുണ്ട്. കുട്ടിയോട് നായ കാട്ടുന്ന സ്നേഹവും ദൃശ്യങ്ങളിൽ കാണാം. കുട്ടിക്കൊപ്പം ഉണ്ടായിരുന്ന ആരോ ആണ് വീ‍ഡിയോ എടുത്ത് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്.

എന്തായാലും വീഡിയോ പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് ഈ കൊച്ചുമിടുക്കിയെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. 

"