മൂഹമാധ്യമങ്ങൾ വ്യാപകമായതോടെ ഹൃദയസ്പർശിയായ നിരവധി വീഡിയോകളാണ് ഓരോ ദിവസവും പ്രത്യക്ഷപ്പെടുന്നത്. ഇവ പലപ്പോഴും മറ്റുള്ളവരുടെ കണ്ണിനെ ഈറനണിയിക്കാറുമുണ്ട്. അത്തരത്തിലൊരു വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. ക്യാൻസർ രോ​ഗിയായ സഹോദരിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് തലയും പുരികവും ഷേവ് ചെയ്ത യുവതിയുടെ വീഡിയോ ആണിത്.

രോ​ഗിയായ സഹോദരിക്കൊപ്പം നിൽകുന്ന ട്രിൽ കാമി എന്ന യുവതി പുരികം ഷേവ് ചെയ്യുന്നത് വീഡിയോയിൽ കാണാം. ഇത് കണ്ടു നിന്ന സഹോദരി പെട്ടെന്ന് കരയുന്നതും അവരെ ആശ്വസിപ്പിക്കുന്ന കാമിയെയും വീഡിയോയിൽ ദൃശ്യമാണ്. കാമി തന്നെയാണ് ഇതിന്റെ വീഡിയോ ഇൻസ്റ്റാ​ഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. 

സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് സഹോദരിമാരെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്.