കൊവിഡ് വ്യാപനത്തെ തുടർന്ന് സ്കൂളുകൾ നേരത്തെ അടച്ചതോടെ മുതിർന്നവർക്കൊപ്പം വീട്ടിൽ തന്നെ ഇരിപ്പാണ് കുട്ടിക്കൂട്ടവും. മുഴുവൻ സമയവും വീട്ടിലിരിക്കാൻ തുടങ്ങിയതോടെ തങ്ങളുടെ മറഞ്ഞിരുന്ന കഴിവുകൾ പുറത്തുകൊണ്ടുവരികയാണ് കൊച്ചു മിടുക്കന്മാരും മിടുക്കികളും. ഇവയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞ് നിൽക്കുന്നതും. അത്തരത്തിലൊരു കൊച്ചുമിടുക്കിയുടെ വീഡിയോയാണ് ഇപ്പോൾ സൈബർ ലോകത്തിന്റെ ശ്രദ്ധപിടിച്ചുപറ്റിയിരിക്കുന്നത്.

പ്ലാസ്റ്റിക് കപ്പിൽ വ്യത്യസ്തമായ രീതിയിൽ താളമിട്ട് പാടുന്ന കുട്ടിയുടെ വീഡിയോ ആണിത്. മോഹൻലാൽ നായകനായി എത്തിയ റോക്കൻ റോൾ എന്ന സിനിമയിലെ ‘ഒ മാമാ ചന്ദമാമാ... ഒ മാമാമാ ചന്ദമാമാ...‘ എന്ന് തുടങ്ങുന്ന ​ഗാനമാണ് അതിമനോഹരമായി ഈ മിടുക്കി ആലപിക്കുന്നത്. മനോഹര ശബ്ദത്തിൽ പാട്ട് പാടുന്നതോടൊപ്പം ഒട്ടും പിഴയ്ക്കാതെ കപ്പിൽ താളം പിടിക്കുകയും ചെയ്യുന്നുണ്ട് ഈ മിടുക്കി.

ഇതിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് കുട്ടിയെ അഭിനന്ദിച്ചും പ്രോത്സാഹിപ്പിച്ചും കൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. ‘ഒന്നും പറയാനില്ല സൂപ്പർ, സൂപ്പർ ആയി മോളെ..... ദൈവം അനുഗ്രഹിക്കട്ടെ‘ എന്നൊക്കെയാണ് വീഡിയോയ്ക്ക് താഴേ വന്നിരിക്കുന്ന കമൻഡുകൾ.
"