കൊവിഡ് 19 എന്ന മഹാമാരിയെ ചെറുക്കാനുള്ള തീവ്രശ്രമത്തിലാണ് രാജ്യം. ഇതിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നോട്ടുവച്ച ജനതാ കർഫ്യൂവിന് വലിയ പിന്തുണയാണ് ലഭിച്ചത്. ഇതിനിടെ ദേവീ രൂപത്തിലുള്ള നഴ്സിന്റെ ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്.

ജനങ്ങൾ കൊവിഡിനെതിരെ പോരാടുമ്പോൾ എല്ലാം മറന്ന് സജീവമായി രം​ഗത്തിറങ്ങുന്ന ആരോ​ഗ്യപ്രവർത്തകർക്കുള്ള ആദരം കൂടിയാണ് ഈ ചിത്രം. ദേവിരൂപത്തിലേക്ക് നഴ്സുമാരെ പ്രതിഷ്ഠിച്ച് കൊണ്ടുള്ള ചിത്രം  ഒരുക്കിയിരിക്കുന്നത് ഗോകുൽ ദാസ് ആണ്.

‘വലിയ പ്രശ്നങ്ങൾ മാറ്റിനിർത്തിയാണവർ നമ്മോട് ചിരിക്കുന്നത്......ദൈവങ്ങൾക്കൊപ്പം കാണേണ്ട വരെ ഇനിയും പ്രതിരോധത്തിലാക്കാതിരിക്കൂ..... നമ്മുടെ ഉത്തരവാദിത്ത്വം നമ്മൾ ഏറ്റെടുക്കൂ....
ഗവൺമെന്റിന്റേയും, ആരോഗ്യ വകുപ്പിന്റെയും നിർദ്ദേശങ്ങൾ അനുസരിക്കൂ...
നമ്മൾ അതിജീവിക്കും......‘ എന്ന കുറിപ്പോടെയാണ് ​ഗോകുൽ ചിത്രം പങ്കുവച്ചിരിക്കുന്നത്.