സമൂഹമാധ്യമങ്ങളിൽ വരുന്ന ചലഞ്ചുകൾ എല്ലാം തന്നെ വലിയ ചർച്ചയാവാറാണ് പതിവ്. ഐസ് ബക്കറ്റ് ചലഞ്ച്, കിക്കീ ചലഞ്ച്, ഡ്രാ​ഗണ്‍ ബ്രെത്ത് ചലഞ്ച്, മേരി പോപ്പിന്‍സ് ചലഞ്ച് എന്നിവ അതിന് ഉദാഹരണമാണ്. അവയിൽ നിന്നും തികച്ചും വ്യത്യസ്ഥമായ 'ഗോൾഡ് ബാർ ചലഞ്ചാ'ണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരം​ഗമാകുന്നത്. 

ദുബായ് വിമാനത്താവളത്തിൽ എത്തുന്നവർക്കാണ് ഈ ചലഞ്ച് പരീക്ഷിച്ചു നേക്കാനുള്ള അവസരം ലഭിക്കുന്നത്. ഗോൾഡ് ബാർ ചലഞ്ചിൽ വിജയിക്കുന്നയാൾക്ക് 20 കിലോ സ്വർണം ഒരു രൂപ പോലും കൊടുക്കാതെ സ്വന്തമാക്കാൻ സാധിക്കും.

വിമാനത്താവളത്തിനുള്ളിലെ ഒരു ​ഗ്ലാസ് ബോക്സിൽ 20 കിലോ സ്വർണ കട്ടിയുണ്ടാകും.​ ബോക്സിൽ ചെറിയൊരു ദ്വാരവും. ഇതിലൂടെ സ്വർണ കട്ടി പുറത്തെടുക്കുന്നവർക്ക് അത് സ്വന്തമാകും. എന്നാൽ അത്ര ഏളുപ്പമൊന്നും 20 കിലോ സ്വർണം സ്വന്തമാക്കാൻ സാധിക്കില്ലെന്നാണ് ചലഞ്ച് ചെയ്തവർ പറയുന്നത്.

നിരവധി ആളുകളാണ് ചല‍ഞ്ച് ഏറ്റെടുത്തുകൊണ്ട് രം​ഗത്തെത്തുന്നത്. എന്തായാലും ബോക്സിനുളളിലെ സ്വർണ കട്ടി പുറത്തെടുക്കാൻ ശ്രമിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.