പര്‍വ്വതത്തിന് മുകളിലെ മണ്ണില്‍ ഏറിയ പങ്കും സ്വര്‍ണമെന്ന് കണ്ടെത്തിയതിന് പിന്നാലെ നാട്ടുകാരുടെ തിക്കും തിരക്കും. പിന്നാലെ സര്‍ക്കാരിന്‍റെ വിലക്കും. ദി ഡെമോക്രാറ്റിക് റിപബ്ലിക് ഓഫ് ദി കോംഗോയിലാണ് വിചിത്ര സംഭവങ്ങള്‍. കോംഗോയിലെ ലൂഹിഹി പര്‍വ്വതത്തിലെ മണ്ണിലാണ് വലിയ രീതിയില്‍ സ്വര്‍ണ നിക്ഷേപം കണ്ടെത്തിയത്. കോംഗോയിലെ സൌത്ത് കിവു പ്രവിശ്യയിലാണ് ഈ പര്‍വ്വതമുള്ളത്.

മണ്ണ് കോരിയെടുത്ത് കഴുകുമ്പോള്‍ വലിയ രീതിയിലാണ് സ്വര്‍ണം കിട്ടുന്നത്. വിവരം അറിഞ്ഞും വീഡിയോകള്‍ പ്രചരിക്കുകയുടെ ചെയ്തതോടെ വിവാധയിടങ്ങളില്‍ നിന്ന് ഈ മേഖലയിലേക്കെത്തുന്ന ഭാഗ്യാനേഷികളുടെ എണ്ണം കൂടി. മമ്മട്ടിയും, പിക്കാസും മുതല്‍ വെറും കൈ അടക്കം ഉപയോഗിച്ചായിരുന്നു ഖനനം. ആളുകളുടെ തിരക്ക് നിയന്ത്രിക്കാനാവാതെ വന്നതോടെ വന്നതോടെ ഈ മേഖലയില്‍ ഖനനം നടത്തുന്നതിന് വിലക്ക് പ്രഖ്യാപിച്ചിരിക്കുകയാണ് സര്‍ക്കാര്‍.

ഇനിയൊരു അറിയിപ്പ് ഉണ്ടാവുന്നത് വരെ ഇവിടെ ഒരു രീതിയിലുമുള്ള ഖനനം നടത്തരുതെന്നാണ് സൌത്ത് കിവുവിലെ ഖനി മന്ത്രി വേനന്‍റ് ബുറുമി മുഹിഗിര്‍വ്വ പറയുന്നത്. ആധുനിക യന്ത്രസഹായമില്ലാതെ സാധാരണ ഉപകരണങ്ങളുപയോഗിച്ചുള്ള ഖനനം കോംഗോയില്‍ സര്‍വ്വ സാധാരണമാണ്. മിനറലുകള്‍, ഡയമണ്ട് എന്നിവയുടെ വലിയ രീതിയിലുള്ള നിക്ഷേപം കണ്ടെത്തിയിട്ടുള്ള രാജ്യമാണ് കോംഗോ.