കനത്ത മഞ്ഞുവീഴ്ച കാരണം സംസ്ഥാനത്തെ ഒന്നിലധികം റോഡുകളിലെ വാഹന ഗതാഗതം ബുധനാഴ്ച നിലച്ചിരുന്നു. ഇതോടെയാണ് ചമോലി ജില്ലയിലെ ബിജ്ര ഗ്രാമത്തിലെ വധുവിന്റെ വീട്ടിലേക്കാണ് വരൻ നടക്കാൻ നിർബന്ധിതനായത്.

ഡെറാഡൂൺ: വിവാഹ ദിവസം പ്രത്യേകമായി അലങ്കരിച്ച വാഹനങ്ങളിലാകും വധുവരന്മാർ പന്തലിലേക്ക് പോകാറ്. ചില സ്ഥലങ്ങളിൽ ആനപ്പുറത്തും കുതിരപ്പുറത്തും കയറിയാകും ഇവരുടെ വരവ്. എന്നാൽ, കനത്ത മഞ്ഞിലൂടെ കുടിയും ചൂടി വധുവിന്റെ വീട്ടിലേക്ക് പോകുന്ന വരന്റെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.

ഉത്തരാഖണ്ഡിലാണ് സംഭവം. ശക്തമായ മഞ്ഞ് വീഴചയെ തുടർന്ന് നാല് കിലോമീറ്റർ നടന്നാണ് വരൻ വിവാഹത്തിനായി വധുവിന്റെ വീട്ടിലെത്തിയത്. വിവാഹ വസ്ത്രത്തിൽ അണിഞ്ഞൊരുങ്ങി, കുടയും ചൂടി മഞ്ഞിലൂടെ ബന്ധുക്കൾക്കൊപ്പം നടന്നു നീങ്ങുന്ന യുവാവിനെ ചിത്രത്തിൽ കാണാം. 

Scroll to load tweet…

കനത്ത മഞ്ഞുവീഴ്ച കാരണം സംസ്ഥാനത്തെ ഒന്നിലധികം റോഡുകളിലെ വാഹന ഗതാഗതം ബുധനാഴ്ച നിലച്ചിരുന്നു. ഇതോടെയാണ് ചമോലി ജില്ലയിലെ ബിജ്ര ഗ്രാമത്തിലെ വധുവിന്റെ വീട്ടിലേക്കാണ് വരൻ നടക്കാൻ നിർബന്ധിതനായത്. 'ജീവിതം ദുഷ്‌കരമാണെങ്കിലും വളരെ മനോഹരമാണ്'എന്നാണ് ആളുകൾ കമന്റ് ചെയ്തിരിക്കുന്നത്.