അപകടത്തില്‍പ്പെടുന്ന സഹജീവിക്ക് സഹായമെത്തിക്കാന്‍ ശ്രമിക്കുന്നത് വലിയൊരും കാര്യമാണ്. ചെളിയില്‍ പുതഞ്ഞ മനുഷ്യന് സഹായമെത്തിക്കാന്‍ കൈനീട്ടിയ ഒറാങ്ങൂട്ടാന്‍റെ ചിത്രം നേരത്തെ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. എന്നാല്‍ ചെളി വെള്ളത്തില്‍ നിന്ന് കയറാന്‍ കഴിയാതെ കുടുങ്ങിയ മാനിനെ സാഹസികമായി രക്ഷിക്കുന്ന സൈക്കിള്‍ ഓട്ടക്കാരുടെ വീഡിയോ വൈറലാവുന്നു.

ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വ്വീസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് വീഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്. കൃഷ്ണമൃഗത്തിന് സമാനമായ മാന്‍ വെള്ളക്കെട്ടില്‍ നിന്ന് കരകയറാന്‍ സാധിക്കാതെ കഷ്ടപ്പെടുന്നത് കണ്ട സൈക്കിള്‍ ഓട്ടക്കാരാണ്  രക്ഷാപ്രവര്‍ത്തനം നടത്തിയത്. കൊമ്പില്‍ പിടിച്ച് കയറ്റാനും പിന്നീട് കയറ്‍ ഉപയോഗിച്ച് വലിച്ച് കയറ്റാനും ശ്രമിക്കുന്ന സംഘത്തിന്‍റെ ശ്രമം വീഡിയോയില്‍ വ്യക്തമാണ്. 

"

വല്ലവിധേനയും മുകളില്‍ എത്തിച്ചതോടെ മാന്‍ സംഘാഗങ്ങളുടെ ഇടയിലൂടെ ഓടി മറയുന്നതും വീഡിയോയില്‍ കാണാം. കരുത്തരായ ആളുകള്‍ മറ്റുള്ളവരെ കാഴാന്‍ അനുവദിക്കില്ല. അവരെ പിടിച്ചുയര്‍ത്തുമെന്ന കുറിപ്പോടെയാണ് സുശാന്ത നന്ദ വീഡിയോ പങ്കുവച്ചിരിക്കുന്നത്. 27 സെക്കന്‍റ് ദൈര്‍ഘ്യമുള്ള വീഡിയോയ്ക്ക്  ഇതിനോടകം നിരവധിപ്പേരാണ് അഭിനന്ദനവുമായി എത്തുന്നത്. 

ചെളിക്കുളത്തിൽ വീണ ആന ജീവന് വേണ്ടി പിടഞ്ഞു; രണ്ടുമണിക്കൂറില്‍ അതിസാഹസികമായ രക്ഷാപ്രവര്‍ത്തനം: വീഡിയോ