നവരാത്രി ആഘോഷങ്ങളുടെ ഭാഗമയി ഗുജറാത്തിലെ സൂറത്തില്‍ നടന്ന ഗര്‍ബ നൃത്തത്തിനിടയിലാണ് ട്രാഫിക് നിയമങ്ങള്‍ പാലിക്കുന്നതിനെക്കുറിച്ചുള്ള ബോധവല്‍ക്കരണത്തിനായുള്ള ശ്രമം നര്‍ത്തക സംഘം നടത്തിയത്.

സൂറത്ത്: നൃത്തം ചെയ്ത് ട്രാഫിക് ബോധവല്‍ക്കരണവുമായി ഗുജറാത്തില്‍ നിന്നുള്ള നര്‍ത്തകര്‍. നവരാത്രി ആഘോഷങ്ങളുടെ ഭാഗമയി ഗുജറാത്തിലെ സൂറത്തില്‍ നടന്ന ഗര്‍ബ നൃത്തത്തിനിടയിലാണ് ട്രാഫിക് നിയമങ്ങള്‍ പാലിക്കുന്നതിനെക്കുറിച്ചുള്ള ബോധവല്‍ക്കരണത്തിനായുള്ള ശ്രമം നര്‍ത്തക സംഘം നടത്തിയത്.

Scroll to load tweet…

സൂറത്തിലെ വി ആര്‍ മാളില്‍ നടന്ന പരിപാടിയില്‍ പങ്കെടുക്കാനും കാണാനുമായി നിരവധിപ്പേരാണ് എത്തിയത്. ഇവര്‍ക്കിടയിലേക്കാണ് ഹെല്‍മറ്റ് ധരിച്ച നര്‍ത്തകര്‍ എത്തിയത്. സ്ത്രീ പുരുഷ ഭേദമില്ലാതെ എല്ലാവരും ഹെല്‍മറ്റ് ധരിച്ചെത്തിയതോടെ കാണികളും അമ്പരന്നു. റോഡ് നിയമങ്ങള്‍ അനുസരിച്ച് ഹെല്‍മറ്റും സീറ്റുബെല്‍റ്റും ധരിച്ചാല്‍ അടുത്ത ഉത്സവസീസണിലും നിങ്ങള്‍ ആരോഗ്യത്തോടെയിരിക്കുമെന്നായിരുന്നു നര്‍ത്തകര്‍ നല്‍കിയ സന്ദേശം. 

Scroll to load tweet…

സീറ്റ് ബെല്‍റ്റും ഹെല്‍മറ്റും ധരിക്കുന്നത് വാഹനമോടിക്കുന്നവരുടെ സുരക്ഷിതത്വത്തിന് വേണ്ടിയാണെന്നും നര്‍ത്തകര്‍ ചൂണ്ടിക്കാണിക്കുന്നു. റോഡപകടങ്ങള്‍ കൂടിയിട്ടും നിത്യേന റോഡില്‍ പൊലിയുന്ന ജീവനുകള്‍ അവഗണിച്ച് വീണ്ടും നിയമം ലംഘിക്കുകയാണ് ആളുകളെന്നും നര്‍ത്തകര്‍ വിശദമാക്കി.

ശരീരത്തില്‍ പ്രധാനമന്ത്രിയുടേയും ഡൊണള്‍ഡ് ട്രംപിന്‍റേയും ടാറ്റൂ ചെയ്തും നര്‍ത്തകര്‍ എത്തിയിരുന്നു. കാലിക പ്രസക്തിയുള്ള വിഷയങ്ങളിലേക്ക് ജനങ്ങളുടെ ശ്രദ്ധ തിരക്കാന്‍ കൂടിയാണ് തങ്ങള്‍ ശ്രമിക്കുന്നതെന്നാണ് നര്‍ത്തകര്‍ അവകാശപ്പെടുന്നത്.