ചക്കയുടെ ഗുണങ്ങള്‍ തിരിച്ചറിഞ്ഞ് വലിയ തോതില്‍ ശ്രദ്ധിക്കപ്പെടുമ്പോള്‍ ഗാര്‍ഡിയന്‍റെ ലേഖനത്തിനെതിരെ വ്യാപക വിമര്‍ശനങ്ങളാണ് ഉയരുന്നത്. പറയത്തക്ക വലിയ രുചിയൊന്നുമില്ലാത്ത പഴമെന്നാണ് ഗാര്‍ഡിയന്‍ ചക്കയെ വിശേഷിപ്പിച്ചത്

മലയാളികളുടെ പ്രിയപ്പെട്ട ചക്ക കഴിഞ്ഞ വര്‍ഷം മുതല്‍ വെറും ചക്കയല്ല, കേരളത്തിന്‍റെ ഔദ്യോഗിക ഫലം കൂടിയാണ്. ചക്കയുടെ രുചി കൊണ്ട് മാത്രമല്ല അതിന്‍റെ സവിശേഷമായ ഗുണങ്ങള്‍ കൊണ്ട് കൂടിയാണ് മറ്റ് പഴങ്ങളേക്കാള്‍ പരിഗണന നേടിയെടുത്തത്. അങ്ങനെ പ്രിയങ്കരമായ ചക്കയെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാലോ...

അത് മലയാളികള്‍ സഹിക്കുമോ? ഇല്ലെന്നുള്ള കാര്യം ഉറപ്പല്ലേ... ബ്രിട്ടീഷ് പത്രം ഗാര്‍ഡിയനാണ് ഇപ്പോള്‍ മലയാളികള്‍ക്ക് ചക്കയോടുള്ള സ്നേഹം എത്രത്തോളമുണ്ടെന്ന് ശരിക്കും മനസിലാക്കിയിരിക്കുന്നത്.

Jackfruit is a vegan sensation – could I make it taste delicious at home? എന്ന തലക്കെട്ടോടെ ഗാര്‍ഡിയന്‍ പ്രസിദ്ധീകരിച്ച ലേഖനമാണ് മലയാളികളെ ചൊടിപ്പിച്ചത്. കാഴ്ചയില്‍ വൃത്തിക്കെട്ടതും പ്രത്യേക മണവുമുള്ള കൃഷി ചെയ്യേണ്ടതില്ലാത്ത ഇന്ത്യന്‍ ഫലമെന്നാണ് ലേഖനത്തില്‍ ചക്കയെ കുറിച്ച് പറയുന്നത്. ചക്കയുടെ ഗുണങ്ങള്‍ തിരിച്ചറിഞ്ഞ് വലിയ തോതില്‍ ശ്രദ്ധിക്കപ്പെടുമ്പോള്‍ ഗാര്‍ഡിയന്‍റെ ലേഖനത്തിനെതിരെ വ്യാപക വിമര്‍ശനങ്ങളാണ് ഉയരുന്നത്.

പറയത്തക്ക വലിയ രുചിയൊന്നുമില്ലാത്ത പഴമെന്നാണ് ഗാര്‍ഡിയന്‍ ചക്കയെ വിശേഷിപ്പിച്ചത്. ലേഖനം ചര്‍ച്ചയായതോടെ സാമൂഹ്യ മാധ്യമങ്ങളില്‍ കൂടി മലയാളികള്‍ തങ്ങളുടെ അമര്‍ഷം പ്രകടിപ്പിച്ച് തുടങ്ങി. ചക്കയെക്കുറിച്ചുള്ള ഗാര്‍ഡിയന്‍ ലേഖനം ഇഷ്ടപ്പെട്ടവരെ ഒരിക്കലും തനിക്ക് സുഹൃത്തുക്കളായി കാണാന്‍ കഴിയില്ലെന്നാണ് എം രഞ്ജിനി എന്നയാള്‍ ട്വിറ്ററില്‍ കുറിച്ചത്. ഇങ്ങനെ പല തരത്തിലുള്ള വിമര്‍ശനങ്ങള്‍ ഉയര്‍ന്ന് വരുന്നുണ്ട്.

Scroll to load tweet…
Scroll to load tweet…