നൃത്തം വക്കാന്‍ പ്രായം ഒരു വെല്ലുവിളിയാണോ? അല്ലെന്ന് വ്യക്തമാക്കുന്നതാണ് ആര്‍പിജി ഗ്രൂപ്പ് ചെയര്‍മാന്‍ ഹര്‍ഷ് ഗോയങ്കെ ട്വിറ്ററില്‍ പങ്കുവച്ച വീഡിയോ. ബോളിവുഡ് ഗാനത്തിനാണ്  മുസ്‍ലിം വൃദ്ധന്‍ ചടുലമായി നൃത്തം വക്കുന്നത്. ചുറ്റുമുള്ള ഒന്നിനേക്കുറിച്ചും ശ്രദ്ധിക്കാതെയാണ് ഇദ്ദേഹത്തിന്‍റെ ചുവടുകള്‍.

പ്രായമായാലും നിങ്ങള്‍ നൃത്തം ചെയ്യുന്നത് നിര്‍ത്തുകയില്ല.നൃത്തം ചെയ്യുന്നത് നിര്‍ത്തുന്നത്കൊണ്ടാണ് പ്രായമാകുന്നതെന്ന കുറിപ്പോടെയാണ് ഹര്‍ഷ് ഗോയങ്കെ വീ‍ഡിയോ പങ്കുവച്ചിരിക്കുന്നത്.

ഒപ്പമുള്ളവരെ നൃത്തം ചെയ്യാന്‍ ഇദ്ദഹം ശ്രമിക്കുന്നതും നോട്ടുകള്‍ നല്‍കി കാണികള്‍ വൃദ്ധനെ പ്രോല്‍സാഹിപ്പിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.