ഒരു വർഷത്തോളമാണ് സ്റ്റെല്ല കൊവിഡിനോട് ആശുപത്രിക്കിടക്കയിൽ കിടന്ന് പോരാടിയത്. ഏപ്രിലിൽ ആണ് സ്റ്റെല്ല ആശുപത്രിയിലെത്തിയത്.
കൊവിഡിനോട് പോരാടി വിജയിച്ച മെക്സിക്കോ സ്വദേശിയായ നാല് വയസ്സുകാരിയെ കയ്യടികളോടെ സ്വീകരിച്ച് ആരോഗ്യപ്രവർത്തകർ. കൊവിഡ് ഭേദമായി ആശുപത്രി വിടുമ്പോഴാണ് ആരോഗ്യ പ്രവർത്തകരുടെ കയ്യടികളോടെയുള്ള സ്വീകരണം. ന്യൂ മെക്സികോ ഹെൽത്ത് യൂണിവേഴ്സിറ്റിയാണ് ദൈർഘ്യം കുറഞ്ഞ ഈ വീഡിയോ പങ്കുവച്ചത്.
സ്റ്റെല്ല എന്ന നാല് വയസ്സുകാരിയെ വീൽചെയറിലിരുത്തി ആരോഗ്യപ്രവർത്തകരിലൊരാളാണ് പുറത്തേക്ക് കൊണ്ടുവരുന്നത്. സ്റ്റെല്ലയുടെ കുടുംബവും അവൾക്കൊപ്പമുണ്ട്. ഈ സമയത്താണ് ആശുപത്രിയിലെ ഡോക്ടർമാരും മറ്റ് ജീവനക്കാരും കയ്യടികളോടെ സ്റ്റെല്ലയെ സ്വീകരിച്ചത്.
ഒരു വർഷത്തോളമാണ് സ്റ്റെല്ല കൊവിഡിനോട് ആശുപത്രിക്കിടക്കയിൽ കിടന്ന് പോരാടിയത്. ഏപ്രിലിൽ ആണ് സ്റ്റെല്ല ആശുപത്രിയിലെത്തിയത്. അഞ്ച് മാസത്തോളം പീഡിയാട്രിക് ഐസിയുവിലായിരുന്നു. നീണ്ട കാലത്തെ പോരാട്ടത്തിനൊടുവിൽ കൊവിഡിനെ പരാജയപ്പെടുത്തിയ പെൺകുട്ടിയെ ഏറ്റെടുത്തിരിക്കുകയാണ് ട്വിറ്റർ.
