ഴിഞ്ഞ ദിവസങ്ങളില്‍ ട്വിറ്റര്‍ ഉപയോക്താക്കളെ കുഴപ്പിച്ച ഒരു ചിത്രമുണ്ടായിരുന്നു. ചിത്രത്തില്‍ ഒരു പുലി ഒളിഞ്ഞിരിപ്പുണ്ടെന്നും കണ്ടുപിടിക്കണമെന്നുമായിരുന്നു വെല്ലുവിളി. നിരവധിയാളുകള്‍ ശ്രമിച്ചെങ്കിലും പുലിയെ കണ്ടുപിടിക്കുക പ്രയാസമായി. ആയിരക്കണക്കിന് ആളുകളാണ് ചിത്രം റീട്വീറ്റ് ചെയ്തതും ലൈക്ക് ചെയ്തതും. ചിത്രം ആരാണ് എടുത്തത് എന്നത് ആര്‍ക്കുമറിയില്ല. സെപ്റ്റംബര്‍ 27നാണ് ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്.