എങ്ങനെ മുസ്ലീം ഭര്‍ത്താക്കന്‍മാര്‍, ഭാര്യമാരെ തങ്ങള്‍ക്ക് കീഴിലാക്കണമെന്നതാണ്  വീഡിയോ

ഭാര്യമാരെ എങ്ങനെ തല്ലണമെന്ന് മുസ്ലീം ഭര്‍ത്താക്കന്‍മാരെ പഠിപ്പിക്കുന്ന ഒരു വീഡിയോ. ഖത്തറില്‍ നിന്നുള്ള ഒരു യൂട്യൂബ് വീഡിയോയാണ് വാര്‍ത്തകളില്‍ ഇടം നേടുന്നത്. അബിദ് അല്‍ അസീസ് അല്‍ ഖസ്റജ്എന്ന സോഷ്യോളജിസ്റ്റാണ് വീഡിയോ ചെയ്തിരിക്കുന്നത്. എങ്ങനെ മുസ്ലീം ഭര്‍ത്താക്കന്‍മാര്‍, ഭാര്യമാരെ തങ്ങള്‍ക്ക് കീഴിലാക്കണമെന്നതാണ് വീഡിയോ.

വീഡിയോയുടെ ഉള്ളടക്കത്തിനെതിരെ വ്യാപകമായ എതിര്‍പ്പും ഉയര്‍ന്നിട്ടുണ്ട്. ഏകദേശം അറുപത് ലക്ഷത്തോളം പേരാണ് ഇതുവരെ വീഡിയോ കണ്ടിട്ടുള്ളത്. നാലായിരത്തോളം പേര്‍ വീഡിയോ ഡിസ് ലൈക്ക് ചെയ്തിട്ടുണ്ട്. വീഡിയോയില്‍ ഇയാള്‍ക്കൊപ്പം ഒരു കുട്ടിയെയും കാണാം.

ഭര്‍ത്താവിന്‍റെ ശക്തിയും ബലവും ഭാര്യ മനസിലാക്കണമെന്നും ഇതിന് വേണ്ടിയാണ് ഭാര്യയെ തല്ലുന്നതെന്നും കുടുംബത്തില്‍ ഭര്‍ത്താവിനുള്ള മേല്‍ക്കോയ്മ ഭാര്യയ്ക്കു മുന്നില്‍ പ്രകടിപ്പിക്കണമെന്നും വീഡിയോയില്‍ വ്യക്തമാക്കുന്നു.