Asianet News MalayalamAsianet News Malayalam

തിരക്കേറിയ റോഡില്‍ ആംബുലന്‍സിന് വഴിയൊരുക്കാന്‍ 2 കിലോമീറ്റര്‍ ഓടി കോണ്‍സ്റ്റബിള്‍; വീഡിയോ

ആംബുലന്‍സിന് തടസ്സങ്ങളൊന്നുമില്ലെന്ന് ഉറപ്പിച്ച ശേഷമാണ് പൊലീസുകാരന്‍ പിന്മാറിയത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ട്രാഫിക് എസിപി അനില്‍കുമാര്‍ ട്വീറ്റ് ചെയ്തു.
 

Hyderabad Cop Runs 2 km To Clear Path For Ambulance
Author
Hyderabad, First Published Nov 5, 2020, 5:24 PM IST

ഹൈദരാബാദ്: തിരക്കേറിയ റോഡില്‍ ആംബുലന്‍സിന് വഴിയൊരുക്കാന്‍ രണ്ട് കിലോമീറ്റര്‍ ഓടി ട്രാഫിക് പൊലീസ് കോണ്‍സ്റ്റബിള്‍. ഹൈദരാബാദിലാണ് സംഭവം. നഗരത്തില്‍ തിരക്കേറിയ റോഡിലാണ് ഗുരുതരാവസ്ഥയില്‍ പോകുകയായിരുന്ന ആംബുലന്‍സിന് വഴിയൊരുക്കാന്‍ പൊലീസുകാരന്‍ മുന്നില്‍ ഓടിയത്. ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചു. അബിഡ്‌സില്‍ നിന്ന് കോട്ടിയിലേക്ക് പോകുകയായിരുന്ന ആംബുലന്‍സ് തിരക്കില്‍പ്പെട്ട് ബുദ്ധിമുട്ടുന്നത് കണ്ടാണ് കോണ്‍സ്റ്റബിള്‍ സഹായത്തിനെത്തിയത്.

ജി ബാബ്ജിയെന്നാണ് പൊലീസുകാരന്റെ പേരെന്ന് ദ ന്യൂസ് മിനുട്ട് റിപ്പോര്‍ട്ട് ചെയ്തു. തിങ്കളാഴ്ച നടന്ന സംഭവം ബുധനാഴ്ചയാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചത്. ആംബുലന്‍സിന് തടസ്സങ്ങളൊന്നുമില്ലെന്ന് ഉറപ്പിച്ച ശേഷമാണ് പൊലീസുകാരന്‍ പിന്മാറിയത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ട്രാഫിക് എസിപി അനില്‍കുമാര്‍ ട്വീറ്റ് ചെയ്തു. പൊലീസ് കോണ്‍സ്റ്റബിളിനെ അദ്ദേഹം അഭിനന്ദിച്ചു.
 

Follow Us:
Download App:
  • android
  • ios